ചൈനയിൽനിന്ന് ഇറക്കുമതിക്ക് ഇളവുകൾ നൽകാൻ കേന്ദ്രം; കടുംപിടിത്തം ഇനിയില്ല!
ന്യൂഡൽഹി ∙ ചൈനയിൽ നിന്നുള്ള ചില അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഇന്ത്യ ഇളവുകൾ കൊണ്ടുവന്നേക്കും. രാജ്യത്തെ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. ചൈനയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളെ ഒരുപരിധി വരെ ആശ്രയിക്കുന്ന ലെതർ, കെമിക്കൽ, എൻജിനീയറിങ് മേഖലകൾക്ക് ഇത് ഗുണകരമായേക്കും.