മദ്യവും പുകയിലയും ചേർന്നാൽ മരണം ഉറപ്പ് ; ഇന്ത്യയിലെ വായിലെ കാൻസർ കേസുകളിൽ 62% വും ഈ മാരക കൂട്ടുകെട്ട് മൂലമെന്ന് പഠനം
ഇന്ത്യക്കാരെ കാർന്നുതിന്നുന്ന വായിലെ കാൻസറിന് പിന്നിലെ പ്രധാന വില്ലന്മാർ മദ്യവും പുകയിലയുമാണെന്ന് പഠന റിപ്പോർട്ട്. ഹോമി ഭാഭാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ കാൻസർ എപ്പിഡെമിയോളജി എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ . ബി.എം.ജെ ഗ്ലോബൽ ഹെൽത്ത് (BMJ Global Health) ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.