കോഴിക്കോട് സ്പീഡ് ബോട്ട് റെഡി; 15 മിനുട്ട് യാത്രയ്ക്ക് എത്ര കൊടുക്കണം, കൂടുതല്‍ ബോട്ട് വരുന്നു
കോഴിക്കോട്: ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സ്പീഡ് ബോട്ട് സര്‍വീസ് തുടങ്ങി. കോഴിക്കോട് നിന്ന് ബേപ്പൂരിലേക്കാണ് സര്‍വീസ്. 13 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ബോട്ടുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. വൈകാതെ വലിയ രണ്ട് ബോട്ടുകള്‍ കൂടി വരും. കടലിലൂടെ 15 മിനുട്ടാണ് യാത്ര. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരം സര്‍വീസ് എന്ന് ബോട്ടിലെ ജീവനക്കാര്‍ പറഞ്ഞു.