ഇനി അൽപ്പം എളുപ്പമാകും; വൈ-ഫൈ കോളിംഗ് സേവനം ആരംഭിച്ച് ബിഎസ്എൻഎൽ
ഇന്ത്യയിലെ എല്ലാ ടെലികോം സർക്കിളുകളിലുമുള്ള എല്ലാ ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്കും വൈ-ഫൈ കോളിംഗ് എന്നും അറിയപ്പെടുന്ന വോവൈഫൈ ലഭ്യമാക്കി ബിഎസ്എൻഎൽ. ടെലികോം ഓപ്പറേറ്ററുടെ നെറ്റ്‌വർക്ക് നവീകരണ പരിപാടിയിലെ ഒരു പ്രധാന ചുവടുവയ്പ്പാണ് രാജ്യവ്യാപകമായി ഇതിന്റെ വ്യാപനം എന്ന് ബിഎസ്‌എൻഎൽ പറഞ്ഞു. സെല്ലുലർ നെറ്റ്വർക്കുകളുടെ സഹായമില്ലാതെ വൈ ഫൈ നെറ്റ്വർക്കിലൂടെ വോയ്സ് കോളുകൾ നടത്താനും സന്ദേശങ്ങൾ അയയ്ക്കാനും കഴിയുന്ന സംവിധാനമാണ് വൈ ഫൈ കോളിംഗ്.