ആതുരാലയങ്ങൾക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീൽ ചെയറുകൾ: മമ്മൂട്ടി എന്നും മലയാളിക്ക് അഭിമാനമെന്ന് മാർ കൂവക്കാട്ട്
കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി ചക്ര കസേരകൾ നൽകി നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആതുരാലയങ്ങൾക്ക് ചക്ര കസേരകൾ വിതരണം ചെയ്യുന്നത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂർ ഗൂഡ് ന്യൂസ് അമ്മവീട്ടിൽ വച്ചാണ് ആതുരാലയങ്ങൾക്കുളള ചക്ര കസേരകൾ വിതരണം ചെയ്തത്.