... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
തോറ്റാൽ പദവി ചോദിക്കരുത്

തോറ്റാൽ പദവി ചോദിക്കരുത്, അധികാരത്തിലെത്തിയാൽ സർക്കാർ പദവികൾ സീറ്റ് കിട്ടാത്തവർക്ക്- കെ.സി വേണുഗോപാൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിത്വത്തിനുള്ള തള്ളുകുറയ്ക്കാൻ നിർദേശം മുന്നോട്ടുവെച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ‘മത്സരിച്ചു തോൽക്കുന്നവർക്ക് സർക്കാർ വരുമ്പോൾ മറ്റു പദവികളൊന്നും നൽകില്ല. അധികാരത്തിലെത്തുമ്പോൾ സർക്കാർപദവികൾ നൽകുന്നത് സീറ്റ് കിട്ടാത്തവർക്കായിരിക്കും.’

സ്ഥാനാർഥിത്വത്തിനായി സാമൂഹികമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നവരെയും പരിഗണിക്കപ്പെടുന്ന മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവരെയും സ്ഥാനാർഥികളാക്കില്ല. വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുപിന്നാലെ മൂന്നുദിവസം ക്യാമ്പുനടത്തി വിട്ടുപോയവരെ ചേർക്കുകയും ആക്ഷേപമുള്ളത് രേഖാമൂലം നൽകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

 ഡി.സി.സി. പ്രസിഡന്റുമാർ എടുക്കുന്ന സംഘടനാപരമായ നടപടികൾ അതാതിടത്തെ കെ.പി.സി.സി. ഭാരവാഹികൾകൂടി അറിഞ്ഞായിരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പാർട്ടി നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കർണാടക മന്ത്രി കെ.ജെ. ജോർജ്, കനയ്യകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

Source : Mathrubhumi News

1 hour ago

Home Flash News