പേമാരിപോലെ ഇറാൻ മിസൈലുകൾ: പതറാതെ യുഎഇ; ലോകനേതാക്കളുടെ അടിയന്തര യോഗത്തിൽ കരുത്തുറ്റ നിലപാടുമായി ഷെയ്ഖ് സെയ്ഫ്
അബുദാബി ∙ ഗൾഫ് മേഖലയെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നഗ്നമായ കടന്നുകയറ്റത്തിൽ ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടൽ തേടി യുഎഇ. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി), യൂറോപ്യൻ യൂണിയൻ (ഇയു) എന്നിവയുൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്ത അസാധാരണ വിഡിയോ കോൺഫറൻസിലാണ് യുഎഇ തങ്ങളുടെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ യോഗത്തിൽ യുഎഇയെ പ്രതിനിധീകരിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ യുഎഇയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ലോകനേതാക്കളോട് അദ്ദേഹം നന്ദി അറിയിച്ചു.