പകരക്കാരനില്ലാത്ത താരം; സഞ്ജു സാംസണിനെ പുകഴ്ത്തി രാജസ്ഥാൻ നായകൻ
പകരക്കാരനില്ലാത്ത താരമാണ് സഞ്ജു സാംസണെന്ന് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. സാംസൺ രാജസ്ഥാനിൽ നിന്നും സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോയതു ടീമിൽ വലിയ ശൂന്യത സൃഷ്ടിച്ചിട്ടുണ്ടെന്നും പരാഗ് തുറന്ന് പറഞ്ഞു. “അദ്ദേഹത്തിന് (സഞ്ജു സാംസൺ) പകരക്കാരനെ കണ്ടെത്തണമെന്ന് ഞങ്ങൾ ഒരിക്കലും ചിന്തിക്കുന്നില്ല. അത്രയും മികച്ച കളിക്കാരനാണ് അദ്ദേഹം. കോഹ്ലിയോ രോഹിത് ശർമ്മയേയോ പോലുള്ള താരങ്ങൾക്ക് പകരം ആരുമില്ലാത്തതുപോലെ തന്നെയാണ് സഞ്ജുവും,” പരാഗ് പറഞ്ഞു. സാംസൺ ടീമിൽ ഇല്ലാത്തതിന്റെ കുറവ് ടീം ബാലൻസ് കൊണ്ട് അത് മറികടക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കഴിഞ്ഞ സീസൺ വരെ ടീമിന്റെ നായകനായിരുന്ന സഞ്ജു ഈ വർഷമാണ് രാജസ്ഥാനിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയത്. പകരം ചെന്നൈയിൽ നിന്നും രവീന്ദ്ര ജഡേജയും സാം കറനും ജയ്‌പൂരിൽ എത്തിയെങ്കിലും സഞ്ജുവിന് പകരമൊരു മികച്ച ബാറ്ററെ കണ്ടെത്തുക രാജസ്ഥാന് വെല്ലുവിളിയാകും.