ഉറപ്പാണ് പെൻഷൻ, എൽഡിഎഫ് അല്ലാതെ മറ്റാര്! ‘2000’ത്തിലേക്കുള്ള നാള്‍വഴികള്‍ മറക്കരുത്
കേരളത്തിലെ വയോജനങ്ങളുടെ കൈകളിലേക്ക് ഇന്ന് മാസംതോറും മുടങ്ങാതെ സാമൂഹ്യക്ഷേമ പെൻഷനായി എത്തുന്നത് 2000 രൂപയാണ്. ജനങ്ങളുടെ ക്ഷേമകാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ഇടതുസർക്കാരിന്റെ ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളങ്ങളിൽ ഒന്നുകൂടിയാണത്. പെൻഷൻ മുടക്കാത്ത, പെൻഷൻ ഉയർത്തിയ LDF സർക്കാർ, അനേകലക്ഷം മനുഷ്യരുടെ മുഖങ്ങളിൽ പുഞ്ചിരിവിരിയിച്ച ഇടതുസർക്കാർ.
കേരളത്തിലെ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ ചരിത്രമെടുത്താൽ എൽഡിഎഫ് സർക്കാരുകളുടെ ഇടപെടലുകളാണ് അതിൽ തിളങ്ങിനിൽക്കുക.
ക്ഷേമ പെൻഷൻ വർധിപ്പിച്ചതും എൽഡിഎഫ് സർക്കാർ തന്നെ. 500 രൂപയായിരുന്നു വി എസ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി നൽകിയിരുന്നത്. 2011ൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ അത് 600 രൂപയാക്കി. അതായത്, 5 വർഷം കൊണ്ട് കൂട്ടിയത് 100 രൂപ മാത്രം. എന്നാൽ അത് കൃത്യമായി വികരണം ചെയ്തതുമില്ല. 18 മാസത്തെ പെൻഷൻ കുടിശികയാക്കി, അവർ അധികാരം ഒഴിഞ്ഞു.
ഒന്നാം പിണറായി സർക്കാർ 2016ൽ അധികാരമേറ്റു. യുഡിഎഫ് സർക്കാർ ബാക്കിയാക്കിയ കുടിശിക മുഴുവൻ കൊടുത്തുതീർക്കാനായിരുന്നു ആദ്യമെടുത്ത തീരുമാനം. നോക്കൂ, എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലെത്തിപ്പോൾ കേരളത്തിലെ ക്ഷേമപെൻഷൻ തുക 2000 രൂപയാണ്. 2025 നവംബർ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. കുടിശികയില്ലാതെ എല്ലാ മാസവും കൃത്യമായി സർക്കാർ പെൻഷൻ അർഹതപ്പെട്ട കൈകളിലേക്ക് എത്തിക്കുന്നു. 1050 കോടിയാണ് പ്രതിമാസം ക്ഷേമപെൻഷൻ നൽകാൻ സർക്കാർ ചെലവിടുന്നത്.
14,500 കോടി രൂപയാണ് ഒരു വർഷം പെൻഷൻ നൽകാൻ ആവശ്യം. സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ് രൂപീകരിച്ചാണ് ഫണ്ട് കണ്ടെത്തുന്നത്. പെൻഷൻ മുടങ്ങാതിരിക്കാൻ സർക്കാർ ബജറ്റ് വിഹിതത്തിനു പുറമേ, സഹകരണ ബാങ്കുകളിൽനിന്ന് വായ്‌പയെടുക്കുന്നു.
62 ലക്ഷത്തിലേറെ പേരാണ് ഇന്ന് പെൻഷൻ ഗുണഭോക്താക്കൾ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷൻ ലഭിച്ചിരുന്നത് 32 ലക്ഷം ആളുകൾക്കാണ്. 62 ലക്ഷം പേരിൽ 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിന്റെ നാമമാത്ര വിഹിതമുണ്ട്. എന്നിലിത് കൃത്യമായി ലഭിക്കാറില്ല. ഇൗ തുകയും മുൻകൂറായി സംസ്ഥാനം അനുവദിക്കുന്നു.