... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#‘സഞ്ജു ചേട്ടാ, നിങ്ങള്‍ക്കറിയാമല്ലോ തമിഴ്‌നാടും കേരളവും തമ്മിലുള്ള സൗഹൃദം

‘സഞ്ജു ചേട്ടാ, നിങ്ങള്‍ക്കറിയാമല്ലോ തമിഴ്‌നാടും കേരളവും തമ്മിലുള്ള സൗഹൃദം; വാനോളം പുകഴ്ത്തി ശിവകാർത്തികേയൻ

ഐപിഎൽ സീസൺ അടുക്കുന്നതിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. അതിലും കൂടുതൽ ആവേശത്തിലാക്കിയത് രാജസ്ഥാനിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തിയ സഞ്ജുവിൻ്റെ വരവാണ്. ധോണിയും സഞ്ജുവും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ചെന്നൈ സൂപ്പർ കിങ്സിൻ്റെ ആരാധക സം​ഗമത്തിൽ നടൻ ശിവകാർത്തികേയൻ സഞ്ജുവിനെപ്പറ്റി പറഞ്ഞതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചെപ്പോക്കിൽ നടന്ന സം​ഗമത്തിൽ ശിവകാർത്തികേയൻ സഞ്ജുനവിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതും വലിയ കരഘോഷമുയർന്നു. നിങ്ങളെ ആവേശത്തിലാക്കുന്ന ഒരു കാര്യം കൂടി ഇത്തവണ ഈ ടീമിൽ ഉണ്ടെന്ന് ശിവകാർത്തികേയൻ പറഞ്ഞു തീരും മുന്നേ സ്റ്റേഡിയം ഒന്നായി ‘സഞ്ജു… സഞ്ജു…’ എന്നാർപ്പുവിളിച്ചു.

ആതേ സമയം ശിവ, സഞ്ജു ചേട്ടാ എന്ന് വിളിച്ച് അദ്ദേഹത്തിൻ്റെ പ്രസം​ഗം തുടരുകയും ചെയ്തു. ‘അവിടെ നിന്നും വരുന്ന സിനിമകളെല്ലാം സൂപ്പർഹിറ്റാണ് ഇപ്പോൾ അവിടെ നിന്നുമുള്ള ക്രിക്കറ്ററായി നിങ്ങളും ബ്ലോക്ക്ബസ്റ്ററായി’. എന്നും ശിവകാർത്തികേയൻ പറഞ്ഞു. എം എസ് ധോണി ഉൾപ്പെടെയുള്ളവർ ഇരിക്കുന്ന വേദിയിലാണ് ശിവകാർത്തികേയൻ സഞ്ജുവിനെ പുകഴ്ത്തി സംസാരിച്ചത്.

Source : Kairali News

1 hour ago

Home Flash News