... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#രാഷ്ട്രീയ കുടുംബത്തിന്റെ കഥയുമായി നിവിൻ പോളി; ‘പ്രതിഛായ’യിൽ വില്ലനിലും നായകൻ

രാഷ്ട്രീയ കുടുംബത്തിന്റെ കഥയുമായി നിവിൻ പോളി; ‘പ്രതിഛായ’യിൽ വില്ലനിലും നായകൻ

ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രതിഛായ’ മാർച്ച് 26ന് തിയേറ്ററുകളിൽ എത്തുകയാണ്

രാഷ്ട്രീയക്കാർ ഉൾപ്പടെ സമൂഹത്തിലെ പല തട്ടിലുള്ളവർക്കും വ്യാജനിർമിതി മൂലം പ്രതിഛായ നഷ്ടപ്പെടുമ്പോൾ അത് അവരുടെ കുടുംബത്തേയും ബാധിക്കുമെന്നും, അതുപോലൊരു കുടുംബത്തിന്റെ കഥയാണ് 'പ്രതിഛായ' എന്നും നിവിൻ പോളി (Nivin Pauly). ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രതിഛായ’ മാർച്ച് 26ന് തിയേറ്ററുകളിൽ എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി അവതാരക രജ്ഞിനി ഹരിദാസ് ചിത്രത്തിലെ പ്രധാന താരങ്ങളുമായി നടത്തിയ ഡിന്നർ മീറ്റിൽ സംസാരിക്കവെയാണ് നിവിൻ പോളി സിനിമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവച്ചത്.

 എല്ലാവർക്കും ഒരു പ്രതിഛായ ഉണ്ട്. അത് പലകാരണങ്ങളാൽ നഷ്ടപ്പെട്ട് പോകാം. വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു ഇമേജ് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെടാം. ശരിയായ ആരോപണങ്ങൾ കാരണമോ, വ്യാജനിർമിതി കാരണമോ അത് സംഭവിക്കാം. പക്ഷെ ഈ പ്രതിഛായ നഷ്ടത്തിന്റെ ബാക്കിപത്രം അനുഭവിക്കേണ്ടിവരുന്നത് ആ വ്യക്തി മാത്രമല്ല, അയാളുടെ കുടുംബവും കൂടെയാണ്. അതിനെക്കുറിച്ചാണ് 'പ്രതിഛായ' എന്ന സിനിമ സംസാരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാർക്കും ഒരു കുടുംബമുണ്ട്. അവർക്കെതിരെ വരുന്ന ആരോപണങ്ങളിൽ കുടുംബവും പെട്ടുപോകുന്നുണ്ട്. ഇതാണ് പ്രതിഛായയുടെ കഥയെന്നും നിവിൻ പോളി പറഞ്ഞു.

രാഷ്ട്രീയ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ സങ്കീർണ്ണത അവതരിപ്പിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നായകൻ വൈറ്റ്, വില്ലൻ ബ്ലാക്ക് എന്ന രീതിയല്ല. എല്ലാവർക്കും ഗ്രേ ഷേഡുകളാണ്. ഈ സിനിമയിൽ വില്ലനിലും ഒരു നായകൻ ഉണ്ട്,” എന്നും നിവിൻ വ്യക്തമാക്കി. സാധാരണ സിനിമകളിൽ ചില ബന്ധങ്ങൾക്കാണ് കൂടുതൽ ആഴം ലഭിക്കുന്നതെങ്കിലും ‘പ്രതിഛായ’യിൽ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസും അടിത്തറയും ഉണ്ടെന്ന് ടീമംഗങ്ങൾ അഭിപ്രായപ്പെട്ടു. ഫാമിലി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു സമ്പൂർണ്ണ ഡ്രാമയായിരിക്കും ചിത്രം എന്നും അവർ പറഞ്ഞു.

Source : News18Kerala

1 hour ago

Home Flash News