... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ന്യൂദൽഹി: രാജ്യസഭയില്‍ ഇന്ന് ശ്രദ്ധേയമായ ഇടപെടലുമായി മാന്യ അംഗം ഡോ. പി. ടി. ഉഷ എം.പി. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകമായ തെയ്യം കലാരൂപത്തെ സംരക്ഷിക്കുന്ന കലാകാരന്മാരുടെ ജീവിതാവസ്ഥയെ കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ തെയ്യം ഒരു കലാപ്രകടനം മാത്രമല്ല, വിശ്വാസവും വ്യക്തിത്വവും തലമുറകളിലൂടെ കൈമാറുന്ന ജീവനുള്ള പൈതൃകവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭംഗിയാര്‍ന്ന വേഷങ്ങളും ദൈവിക അനുഷ്ഠാനങ്ങളും പിന്നില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കലാകാരന്മാരുടെ കഠിന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മറഞ്ഞുകിടക്കുന്നതായും അവര്‍ വ്യക്തമാക്കി. തെയ്യം കലാകാരന്മാരുടെ ജീവിതം പ്രധാനമായും കുറച്ച് മാസങ്ങളിലേക്കു മാത്രം ചുരുങ്ങുന്ന സീസണല്‍ വരുമാനത്തില്‍ ആശ്രയിക്കുന്നതും, ബാക്കി സമയങ്ങളില്‍ സാമ്പത്തിക അനിശ്ചിതത്വം, ആരോഗ്യ സംരക്ഷണത്തിലെ കുറവ്, കുടുംബങ്ങളുടെ വിദ്യാഭ്യാസാവസരങ്ങളുടെ അഭാവം എന്നിവ നേരിടേണ്ടിവരുന്നതായും അവര്‍ പറഞ്ഞു

ഈ സാഹചര്യത്തില്‍, തെയ്യം കലാകാരന്മാര്‍ക്ക് സാമൂഹ്യസുരക്ഷയും അംഗീകാരവും ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡോ. പിടി ഉഷ ആവശ്യപ്പെട്ടു. ഇതിനായി അവര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങള്‍:ഇതോടൊപ്പം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മറ്റു പരമ്പരാഗത-ജനകീയ കലാകാരന്മാരും സമാനമായ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അമൃതകാലഘട്ടത്തില്‍ ”വികസിത ഭാരത് 2047” ലക്ഷ്യമാക്കി മുന്നേറുമ്പോള്‍, സാമ്പത്തിക വളര്‍ച്ചയോടൊപ്പം സാംസ്‌കാരിക സംരക്ഷണവും ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് അവര്‍ വ്യക്തമാക്കി.

”സംസ്‌കൃതിഃ രാഷ്‌ട്രസ്യ ആത്മാ” (സംസ്‌കൃതി രാജ്യത്തിന്റെ ആത്മാവാണ്) എന്ന സന്ദേശം ഓര്‍മ്മിപ്പിച്ചുകൊണ്ട്, കലയും സംസ്‌കാരവും സംരക്ഷിക്കുന്നത് രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. പ്രസംഗത്തിനിടെ, കോഴിക്കോട് നാദാപുരം സ്വദേശിയും പ്രതിഭാധനനായ തെയ്യം കലാകാരനുമായ സ്വര്‍ഗീയ അനൂപ് നിട്ടൂരിനെ അവര്‍ സ്മരിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി വെസ്റ്റേണ്‍ ഘട്ടില്‍ നടന്ന ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ത്യാഗം കലാകാരന്മാരുടെ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും ഉദാഹരണമാണെന്ന് അവര്‍ പറഞ്ഞു. തെയ്യം കലാകാരന്മാര്‍ സാധാരണ കലാകാരന്മാരല്ല, നമ്മുടെ പൈതൃകത്തിന്റെ രക്ഷാധികാരികളും പ്രകൃതിയുടെ സംരക്ഷകരുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അവരുടെ സേവനവും ത്യാഗവും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്ന് അവര്‍ പറഞ്ഞു.

Source : Janmabhumi

1 hour ago

Home Flash News