'മുഖ്യമന്ത്രിക്ക് നേരെ നാലാംകിട കോൺഗ്രസ് നേതാവിന്റെ പ്രസംഗമല്ല ജനങ്ങൾ പ്രതീക്ഷിക്കുന്നത്, ആരോപണത്തിന് തെളിവ് വേണം'; രാഹുൽ ഗാന്ധിക്കെതിരെ എ വിജയരാഘവൻ
മുഖ്യമന്ത്രിക്ക് നേരെ നാലാംകിട കോൺഗ്രസ് നേതാവിന്റെ പ്രസംഗമല്ല ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിന് തെളിവ് വേണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷത്തിൻ്റേത് ദീനമായ പ്രചാരണ ശൈലിയാണ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയാണ്. സമനില തെറ്റിയത് പോലെയാണ് ഇവരുടെയൊക്കെ സംസാരമെന്ന് അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രിക്കെതിരെ ആരോപണം ആർക്കും ഉന്നയിക്കാമെന്നും അതിന് തെളിവ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമല്ലിതെന്നും മുഖ്യമന്ത്രിക്കെതിരായ ആരോപണമാണ് രാഹുൽ ഉന്നയിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോയി തിരിച്ച് വന്നയാളാണ് സ്വർണം കട്ടത്. കോൺഗ്രസ് എന്ന പാർട്ടി നിലതെറ്റിയ പാർട്ടിയായി.