... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കാതെ FCRA ബിൽ പാസാക്കില്ല

'ക്രൈസ്തവ സഭകളുടെ ആശങ്ക പരിഹരിക്കാതെ FCRA ബിൽ പാസാക്കില്ല; അമിത് ഷായുമായി ഫോണിൽ സംസാരിച്ചു' രാജീവ് ചന്ദ്രശേഖർ

'കേരളത്തില്‍ മറ്റു മുന്നണികള്‍ തിരഞ്ഞെടുപ്പ് വിഷയമായി എഫ്‌സിആര്‍എ ഉയര്‍ത്തിക്കാട്ടുന്ന കാര്യം അവരെ അറിയിച്ചിട്ടുണ്ട്. വിവിധ സഭാ നേതൃത്വങ്ങളുമായി സംസാരിക്കുകയും വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു'

തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ ഉള്‍പ്പെടെ ആശങ്ക പരിഹരിക്കാതെ കേന്ദ്രസര്‍ക്കാര്‍ എഫ്‌സിആര്‍എ നിയമഭേദഗതി ബില്‍ പാസാക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം ബിജെപി കേരളഘടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കന്മാരുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചു. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും രാജീവ് ചന്ദ്രേശഖർ പറഞ്ഞു. കേരളത്തില്‍ മറ്റു മുന്നണികള്‍ തിരഞ്ഞെടുപ്പ് വിഷയമായി എഫ്‌സിആര്‍എ ഉയര്‍ത്തിക്കാട്ടുന്ന കാര്യം അവരെ അറിയിച്ചിട്ടുണ്ട്. വിവിധ സഭാ നേതൃത്വങ്ങളുമായി സംസാരിക്കുകയും വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ക്ക് ചില സംശയങ്ങളുണ്ട്. അക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എല്ലാ ആശങ്കകളും പരിഹരിച്ചതിനു ശേഷം മാത്രമേ ബില്‍ പാസാക്കുകയുള്ളുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Source : News18Kerala

1 hour ago

Home Flash News