... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
എഫ്‌സിആര്‍എ ബില്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി

എഫ്‌സിആര്‍എ ബില്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി

കോട്ടയം: ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്‌സിആര്‍എ) ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). എഫ്‌സിആര്‍എയിലെ അമിതമായ വ്യവസ്ഥകള്‍ മുന്‍കാല പ്രാബല്യത്തില്‍ റദ്ദാക്കണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ (വക്താവ്) ഫാ. തോമസ് തറയില്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയുടേത് ഉള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം ഇപ്പോള്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാതിമത ഭേദമന്യേ വിവിധ സന്നദ്ധ സംഘടകള്‍ പൊതുജന സേവനത്തിനു പടുത്തുയര്‍ത്തിയ കാരുണ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വരെ അധികാരദുര്‍വിനിയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള സാധ്യതകളാണ് പുതിയ ഭേദഗതിയിലുള്ളതെന്നും ഇത് ആശങ്കാജനകമാണെന്നും ഫാ. തോമസ് തറയില്‍ പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനങ്ങളക്ക് അനിയന്ത്രിതമായ അധികാരം കൈവന്നാല്‍ അത് സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Source : Smacy News

1 hour ago

Home Flash News