... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#സർപ്രൈസ് ഹിറ്റായി മാറിയ 'തായ് കിഴവി' ഒടിടിയിലേക്ക്,

സർപ്രൈസ് ഹിറ്റായി മാറിയ 'തായ് കിഴവി' ഒടിടിയിലേക്ക്,

Thaai Kizhavi OTT Release Date & Platform: വെറും 9 കോടി ബജറ്റിൽ നിർമിച്ച, 60 കോടിയിൽ അധികം കളക്റ്റ് ചെയ്ത് ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായി മാറിയ തായ് കിഴവി ഒടിടി റിലീസിനൊരുങ്ങുന്നു

Thaai Kizhavi OTT Release Date & Platform: വലിയ ആക്ഷൻ രംഗങ്ങളോ കോടികൾ പൊടിക്കുന്ന സെറ്റുകളോ സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യമോ ഇല്ലാതെ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച 'തായ് കിഴവി' ഒടിടിയിലേക്ക്. തമിഴ് സിനിമാ ലോകത്തെ ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് ഈ കോമഡി ഡ്രാമ.

വെറും 9 കോടി മാത്രം നിർമ്മാണച്ചെലവുള്ള ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 60.10 കോടി രൂപയാണ് നെറ്റ് കളക്ഷനായി നേടിയത്. ഈ വർഷം തമിഴ് സിനിമയിൽ 60 കോടി എന്ന മാന്ത്രിക സംഖ്യ മറികടക്കുന്ന ആദ്യ ചിത്രമെന്ന ബഹുമതിയും 'തായ് കിഴവി' സ്വന്തമാക്കി.

ശിവകാർത്തികേയൻ പ്രൊഡക്ഷൻസും പാഷൻ സ്റ്റുഡിയോസും സംയുക്തമായി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവകുമാർ മുരുകേശനാണ്. സീനിയർ താരം രാധിക ശരത്കുമാർ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 80 വയസ്സുകാരിയായ 'പാവുണുതായി' എന്ന പണമിടപാടുകാരിയെ രാധിക അനശ്വരമാക്കി. രാധികയുടെ പ്രകടനത്തിനൊപ്പം സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരുടെ പ്രകടനവും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

ജിയോ ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഏപ്രിൽ 10 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

Source : IE Malayalam

1 hour ago

Home Flash News