സഞ്ജു സാംസൺ പുതിയ തലയോ? ചെന്നൈ സൂപ്പർ കിംഗ്‌സിൽ ധോണി യുഗത്തിന് വിരാമമാകുന്നുവോ?
ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. വർഷങ്ങളായി ടീമിനെ വിക്കറ്റിന് പിന്നിൽ നിന്ന് നയിച്ചിരുന്ന എം.എസ്. ധോണി ഇത്തവണ പ്രാരംഭ മത്സരങ്ങളിൽ ടീമിനൊപ്പമുണ്ടാകില്ല. മാർച്ച് 22-ന് നടന്ന പ്രീ-സീസൺ പരിശീലനത്തിനിടെയേറ്റ കാലിലെ പരിക്ക് കാരണം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും അദ്ദേഹത്തിന് വിശ്രമം വേണ്ടിവരും.
44-ാം വയസ്സിൽ ഐപിഎൽ പോലൊരു ടൂർണമെന്റിന്റെ കഠിനമായ ശാരീരിക വെല്ലുവിളികൾ ഏറ്റെടുക്കാൻ ധോണിയുടെ ശരീരം പാകമല്ലെന്ന സൂചനകളാണ് ഇത് നൽകുന്നത്. അടുത്തിടെ നടന്ന ‘റോർ 26’ ഫാൻ ഇവന്റിൽ തന്റെ കായികക്ഷമത കുറഞ്ഞുവരികയാണെന്ന് ധോണി തന്നെ തുറന്നു സമ്മതിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. 13 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും യുഡിഎഫിന് ഒപ്പമാണ് നിൽക്കുന്നത്. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തുണച്ചത്. കഴിഞ്ഞ മൂന്ന് തവണയായി കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് ആണ് ജയിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു നിയമസഭ മണ്ഡലത്തിൽ പോലും എൽഡിഎഫിന് ലീഡ് നേടാനായില്ല. തദ്ദേശത്തിലാകട്ടെ ഇടതിന് ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്.