ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 4ന് ചങ്ങനാശ്ശേരിയിൽ എത്തിയശേഷം തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എം സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ ഏപ്രിൽ നാലിന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയാണ് ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജും പരിസരപ്രദേശങ്ങളും 12 മണിയോടുകൂടി പോലീസ് നിയന്ത്രണത്തിലാകും. ഉച്ചക്ക് 12 മുതൽ ചങ്ങനാശേരി തിരുവല്ല റൂട്ടുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതും ഉച്ചക്ക് 1 മണി മുതൽ ചങ്ങനാശ്ശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും, ഉച്ചക്ക് 2 മണി മുതൽ ചങ്ങനാശ്ശേരി നഗരവും പരിസരവും വാഹനഗതാഗതം ഒഴിവാക്കി പോലീസിന്റെ പൂർണ നിയന്ത്രണത്തിൽ ആക്കുന്നതുമായിരിക്കും.