‘കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും നടക്കുന്നു’; കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ
കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ. ആരോപണം അസംബന്ധമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. കേരളം ഇന്ത്യയിലെ മതനിരപേക്ഷതയുടെ തുരുത്താണെന്ന് എം സ്വരാജ് പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പി ആർ ശിവശങ്കരന്റെ പ്രചാരണ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ശോബ കരന്ത്ലജെയുടെ വിദ്വേഷ പരാമർശം. കേരളത്തിൽ ലൗജിഹാദ് മാത്രമല്ല ബിസിനസ് ജിഹാദും ഭൂമി ജിഹാദും ഉണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ എൽഡിഎഫ് നേതാക്കൾ രംഗത്തെത്തി. ശോഭാ കരന്ത്ലജെയുടെ ആരോപണം അസംബന്ധമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കേരളം ഇന്ത്യയിലെ മതനിരപേക്ഷതയുടെ തുരുത്താണ് എന്നും പരാമർശം സമൂഹത്തിൽ വിദ്വേഷം പരത്താനാണെന്നും സിപിഐഎം നേതാവ് എം സ്വരാജ് പറഞ്ഞു. അതേസമയം, കേരളത്തിൽ ഇസ്ലാമിക മതമൗലികവാദികൾ വളരുന്നെന്നും സിപിഐഎമ്മും കോൺഗ്രസും ഇവർക്ക് പിന്തുണയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു തൃശൂരിൽ പറഞ്ഞു.