... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#വിഷുവിന് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ

ഇന്ന് ചെന്നൈ-മംഗളൂരു സ്‌പെഷ്യൽ; വിഷുവിന് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ

ചെന്നൈ: വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽനിന്ന് ബുധനാഴ്ച(ഏപ്രിൽ 8) മംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മംഗളൂരു ജങ്ഷനിൽ എത്തുന്ന രീതിയിലാണ് സ്‌പെഷ്യൽ ട്രെയിനിന്റെ (06127) സർവീസ്.

ഏപ്രിൽ ഒൻപത് വ്യാഴാഴ്ച മംഗളൂരു ജങ്ഷൻ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ ട്രെയിനും(06128) സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ട്. രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകളുമായാണ് സർവീസ്. ബുധനാഴ്ച ഉച്ചയോടെ റിസർവേഷൻ ആരംഭിക്കും.

Source : Manorama News

2 hours ago

Home Flash News