അച്ഛന്റെയുള്ളിലെ ആ ഗുണങ്ങളാണ് ഈ നേട്ടത്തിന് കാരണം! കൃഷ്ണകുമാറിനെക്കുറിച്ച് അഹാന പറഞ്ഞത്? കുറിപ്പ് വൈറല്‍
കൃഷ്ണകുമാറിന്റെ മൂത്ത മകളും, അഭിനേത്രിയും, വ്‌ളോഗറുമായ അഹാന കൃഷ്ണയ്ക്ക് ആരാധകരേറെയാണ്. അച്ഛന് പിന്നാലെയായാണ് മകളും അഭിനയ വഴിയെ സഞ്ചരിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം മതി അഭിനയം എന്നത് നേരത്തെ തീരുമാനിച്ച കാര്യമായിരുന്നു. ക്യാമറയും, എഡിറ്റിംഗുമൊക്കെ പഠിച്ച അഹാന സ്വന്തമായി ഷോര്‍ട്ട് ഫിലിമും ചെയ്തിരുന്നു. വീഡിയോ എടുക്കാനും, എഡിറ്റ് ചെയ്യാനുമൊക്കെ തനിക്ക് വളരെയധികം ഇഷ്ടമാണെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. നല്ലൊരു സിനിമ കണ്ടത് പോലെയുള്ള ഫീലാണ് അഹാനയുടെ വ്‌ളോഗുകള്‍ കാണുമ്പോള്‍ തോന്നാറുള്ളത്. മേക്കിംഗായാലും, അവതരിപ്പിക്കുന്ന ശൈലിയായാലും തികച്ചും വ്യത്യസ്തമാണ് അഹാന. അടുത്തിടെയായി വ്‌ളോഗില്‍ അത്ര സജീവമല്ല താരം. മറ്റ് ചില കാര്യങ്ങളുമായി നല്ല തിരക്കിലാണ്. അതിനാലാണ് കൃത്യമായി വീഡിയോകള്‍ ചെയ്യാത്തതെന്ന് തുറന്നുപറഞ്ഞിരുന്നു.
ബെസ്റ്റ്ഫ്രണ്ടായ നിമിഷുമായി വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് അഹാന. അടുത്തിടെയൊരു അഭിമുഖത്തിലൂടെയായി കൃഷ്ണകുമാറായിരുന്നു ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. നിമിഷിനെയും കുടുംബത്തെയും വര്‍ഷങ്ങളായി അറിയാവുന്നതാണ്. നിമിഷിന്റെ അച്ഛനും സിനിമ മേഖലയുമായി ബന്ധമുണ്ട്. ഇടയ്ക്കിടയ്ക്ക് നിമിഷ് വീട്ടിലേക്ക് വരാറുണ്ട്. കല്യാണം കഴിക്കാനുള്ള പ്ലാനിലാണെന്ന് അഹാന മെസേജിലൂടെ പറഞ്ഞിരുന്നു. ഓസിയുടെ കല്യാണ സമയത്ത് പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നുവെന്നായിരുന്നു താന്‍ മകളോട് പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കല്യാണത്തിന്റെ ചെലവുകളും, കാര്യങ്ങളുമൊക്കെ നോക്കിയത് ഓസി തന്നെയായിരുന്നു. ഇനിയുള്ളവരും ഈ മാതൃക ഫോളോ ചെയ്യണമെന്ന് അച്ഛനും അമ്മയും മക്കളോട് പറഞ്ഞിരുന്നു.