Select Location
All Locations
State
Region
City / District
'പ്രതിപക്ഷം വലിയ വില നൽകേണ്ടി വരും': മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാത്തതിനെതിരെ പ്രധാനമന്ത്രി മോദി

'പ്രതിപക്ഷം വലിയ വില നൽകേണ്ടി വരും': മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാത്തതിനെതിരെ പ്രധാനമന്ത്രി മോദി

ലോക്‌സഭയിൽ 131-ാം ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിൽ കടുത്ത നിരാശ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.ബില്ലിനെ പിന്തുണയ്ക്കാത്തതിൽ പ്രതിപക്ഷ പാർട്ടികൾ ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ പാർലമെന്റ് ഹൗസിൽ നടന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പ്രതിപക്ഷ പാർട്ടികൾ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും ഈ വീഴ്ച മറച്ചുവെക്കാൻ അവർ കാരണങ്ങൾ കണ്ടെത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രതിപക്ഷത്തിന്റേത് സ്ത്രീവിരുദ്ധ മനോഭാവമാണെന്ന കാര്യം രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 131-ാം ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡലപുനർനിർണ്ണയ ബിൽ, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബിൽ എന്നീ മൂന്ന് പ്രധാന ബില്ലുകളാണ് ലോക്‌സഭയിൽപരാജയപ്പെട്ടത്. സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സർക്കാരിന് കഴിയാതെ പോയതാണ് ബില്ലുക പരാജയപ്പെടാൻ കാരണമായത്. 

സാധാരണ നിലയിൽ ഒരു ബിൽ പാസാക്കാൻ കേവല ഭൂരിപക്ഷം മതിയെങ്കിലും ഭരണഘടനയിൽ ഭേദഗതി വരുത്താൻ സഭയിൽ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം (പ്രത്യേക ഭൂരിപക്ഷം) ആവശ്യമാണ്. 2014 മുതൽ 2026 വരെയുള്ള ബിജെപി സർക്കാരിന്റെ തുടർച്ചയായ മൂന്ന് ഭരണകാലയളവിനിടയിൽ ഇതാദ്യമായാണ് ഒരു പ്രധാന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെടുന്നത്.

അതേസമയം 131-ാം ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമമാണ് പരാജയപ്പെട്ടതെന്നും അധികാരത്തിൽ തുടരാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമായി സ്ത്രീകളെ ഉപയോഗിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അവർ ആരോപിച്ചു. സെൻസസിനും മണ്ഡലപുനർനിർണ്ണയത്തിനും ശേഷം മാത്രം നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള വനിതാ സംവരണ ബിൽ ഉടനടി പാസാക്കണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.


News18Kerala 1 hour ago
Home Flash News