Select Location
All Locations
State
Region
City / District
'കളങ്കാവൽ' സംവിധായകൻ ജിതിൻ കെ. ജോസ് ചിത്രത്തിൽ ജയസൂര്യ നായകൻ; തിരക്കഥയുടെ പൂജ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ

'കളങ്കാവൽ' സംവിധായകൻ ജിതിൻ കെ. ജോസ് ചിത്രത്തിൽ ജയസൂര്യ നായകൻ; തിരക്കഥയുടെ പൂജ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ

കറുത്തച്ചൻ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്കെയിൽ ത്രില്ലർ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികൾ

ജയസൂര്യയെ നായകനാക്കി കളങ്കാവൽ സംവിധായകൻ ജിതിൻ കെ. ജോസ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പൂജാ കർമ്മം കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിൽ നിർവഹിച്ചു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം മുജീബ് മജീദ് നിർവഹിക്കുന്നു. ഓർഡിനറി, അനാർക്കലി, ഉടൻ റിലീസാകുന്ന കാളിയൻ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുടെ ടീമാണ് ഇതിൻ്റെ പിന്നിലുമുള്ളത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച റാഫിയും ജിതിൻ കെ. ജോസും ചേർന്ന് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം-ഫൈസൽ അലി, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

വേനൽക്കാലത്തിന് ശേഷം ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് ആരംഭിക്കും. കടമറ്റത്ത് കത്തനാരായി ജയസൂര്യ നടത്തിയ വേഷപ്പകർച്ച ബിഗ് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിനിടെ, കറുത്തച്ചൻ ഊട്ടിനെ കേന്ദ്രീകരിച്ച് ഒരു ഹൈസ്കെയിൽ ത്രില്ലർ ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ ശില്പികൾ.


News18Kerala 12 days ago
Home Flash News