Select Location
All Locations
State
Region
City / District
നോയിഡയിലെ തൊഴിലാളി സമരം: ‘അന്യായമായി കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം’; നോയിഡ പൊലീസ് കമ്മീഷണർക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പി

നോയിഡയിലെ തൊഴിലാളി സമരം: ‘അന്യായമായി കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം’; നോയിഡ പൊലീസ് കമ്മീഷണർക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പി

നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്നാലെ അന്യായമായി കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോയിഡ പൊലീസ് കമ്മീഷണർക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പി. ഏപ്രിൽ 13 മുതൽ 17 വരെ നടന്ന അറസ്റ്റുകളിൽ ഭരണഘടനാപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സി ഐ ടി യു ഓഫീസുകൾ പൂട്ടി സീൽ വെച്ചത് ആശങ്കജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമ്മ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെ വീട്ടു തടങ്കലിലാക്കി. ട്രേഡ് യൂണിയൻ പ്രവർത്തങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം അംഗീരികനാകില്ലെന്നും പൊലീസ് നടപടികളിൽ സുതാര്യത പാലിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിലെ നോയിഡ ഫേസ് 2ൽ ശമ്പള വർധനവ് ഉൾപ്പെടെയുള്ള ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന് നേരെ വ്യാപകമായ പൊലീസ് അതിക്രമമുവുമുണ്ട്.


Kairali News 1 hour ago
Home Flash News