ഡബിള്‍ ഡക്കര്‍ തീവണ്ടിയില്‍ യാത്ര ചെയ്യണോ? അറിയാം ഇന്ത്യയിലെ ഈ തീവണ്ടി റൂട്ടുകള്‍
തീവണ്ടിയില്‍ യാത്ര ചെയ്യാത്തവര്‍ വളരെ ചുരുക്കമായിരിക്കും. സുഖസൗകര്യമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഏവരുടെയും പ്രിയപ്പെട്ട യാത്രാമാര്‍ഗം കൂടിയാണ് തീവണ്ടി. റോഡ് മാര്‍ഗമുള്ള യാത്രയെ അപേക്ഷിച്ച് വളരെ സുഖമായി തീവണ്ടിയില്‍ യാത്ര ചെയ്യാനാകും. സാധാരണ തീവണ്ടികളില്‍നിന്ന് വ്യത്യസ്തമായി യാത്രികരുടെ മനം കവരുന്നതും കൗതുകമുണര്‍ത്തുന്നതുമാണ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയിരിക്കുന്ന ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍. മികച്ച യാത്രാനുഭവമാണ് ഇവ സമ്മാനിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് ഒന്നിലധികം റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം.
മുംബൈ-അഹമ്മദാബാദ് ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
ഡല്‍ഹി-ജയ്പൂര്‍ ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
ചെന്നൈ-ബെംഗളൂരു ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
വിശാഖപട്ടണം-വിജയവാഡ ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
ഹൗറ-ധന്‍ബാദ് ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്
അനുയോജ്യമായ ഉയരമുള്ള പ്ലാറ്റ്‌ഫോമുകള്‍, റെയില്‍പാളങ്ങള്‍ തുടങ്ങിയവ അടക്കം പ്രത്യേക അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ളവയാണ് ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍. സാധാരണ തീവണ്ടികള്‍ സര്‍വീസ് നടത്തുന്ന എല്ലാ പാതകളിലും ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ക്ക് ഓടാന്‍ സാധിക്കില്ല. നിലവില്‍ എല്ലാ പാതകളിലും ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ല. അതിനാല്‍ പ്രത്യേകം തിരഞ്ഞെടുത്ത റൂട്ടുകളിലാണ് ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ സര്‍വീസ് നടത്തുന്നത്.