Select Location
All Locations
State
Region
City / District
ആ റെക്കോർഡും ചേട്ടൻ തൂക്കി! ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍

ആ റെക്കോർഡും ചേട്ടൻ തൂക്കി! ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍

വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സിനായി പുറത്താകാതെ 101 റൺസ് നേടിയ സഞ്ജു സാംസൺ, വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ കളിച്ച 235 ടി20 മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ചുറികൾ എന്ന നേട്ടത്തിലെത്തി

മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ഐപിഎൽ 2026 മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ് നേടി. സിഎസ്‌കെ ഇന്നിംഗ്‌സിലെ അവസാന പന്തിൽ മുംബൈ പേസർ കൃഷ് ഭഗത്തിനെ ഫോർ അടിച്ചാണ് മുൻ രാജസ്ഥാൻ റോയൽസ് നായകൻ 100 തികച്ചത്. ഈ വർഷത്തെ ഐപിഎല്ലിൽ സഞ്ജു നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. ഐപിഎൽ ചരിത്രത്തിൽ സഞ്ജുവിന്റെ അഞ്ചാം സെഞ്ചുറിയും. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ ടി20യിൽ സഞ്ജു നേടുന്ന ആറാമത്തെ സെഞ്ചുറിയാണിത്. ഇതോടെ ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ പട്ടികയിൽ സഞ്ജു ഒന്നാമതെത്തി. ഐപിഎൽ 2026 ലേലത്തിന് മുന്നോടിയായി ട്രേഡ് ഡീലിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയ സഞ്ജു, വിക്കറ്റ് കീപ്പറായി കളിച്ച 235 ടി20കളിൽ നിന്നാണ് ഈ ആറ് സെഞ്ചുറികൾ സ്വന്തമാക്കിയത്.

ലോക ടി20 ക്രിക്കറ്റിൽ ക്വിന്റൺ ഡി കോക്ക് മാത്രമാണ് വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ സഞ്ജുവിനേക്കാൾ കൂടുതൽ സെഞ്ചുറികൾ നേടിയിട്ടുള്ളത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന ഡി കോക്ക് 397 ടി20 മത്സരങ്ങളിൽ നിന്നായി 9 സെഞ്ചുറികൾ നേടിയിട്ടുണ്ട്.


News18Kerala 9 days ago
Home Flash News