Select Location
All Locations
State
Region
City / District
‘കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകും; ബംഗാളിൽ തിരിച്ചുവരവിനുള്ള പോരാട്ടത്തിലാണ് സിപിഐഎം’: ഇ പി ജയരാജൻ

‘കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകും; ബംഗാളിൽ തിരിച്ചുവരവിനുള്ള പോരാട്ടത്തിലാണ് സിപിഐഎം’: ഇ പി ജയരാജൻ

കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നും ഇ പി ജയരാജൻ. എക്സിറ്റ് പോളുകൾ നിരീക്ഷണം മാത്രമാണെന്നും ആ നിഗമനങ്ങൾ ശരിയാണ് എന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തില്ല എന്നായിരുന്നു ക‍ഴിഞ്ഞ തവണത്തെ എക്സിറ്റ് പോളുകൾ. പക്ഷേ മറിച്ചാണ് സംഭവിച്ചതെന്ന് പറഞ്ഞ അദ്ദേഹം ബംഗാളിൽ തിരിച്ചുവരവിനുള്ള പോരാട്ടമാണ് സിപിഐഎം നടത്തുന്നതെന്നും പറഞ്ഞു.

കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ, കോൺഗ്രസിന്റെ കൈവശം ഭരണം വന്നാൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി? അത് മനസിലാക്കിയിട്ടുള്ള കേരളത്തിന്റെ ജനത യുഡിഎഫിന് എതിരായി വോട്ടു ചെയ്യും. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തും, ഇ പി ജയരാജൻ വ്യക്തമാക്കി.

അതേസമയം എത്ര സീറ്റ് ലഭിക്കുമെന്ന് ഒരു കണക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവിൽ വലിയ ഭൂരിപക്ഷത്തിലേക്ക് എൽഡിഎഫ് വരാനുള്ള സാഹചര്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു


Kairali News 1 hour ago
Home Flash News