Select Location
All Locations
State
Region
City / District
ഇനി വാട്സ്ആപ്പിൽ മെസേജ് അയച്ചുക്കൊണ്ടും യൂട്യൂബിൽ വീഡിയോ കാണാം; പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യു​ട്യൂബ്

ഇനി വാട്സ്ആപ്പിൽ മെസേജ് അയച്ചുക്കൊണ്ടും യൂട്യൂബിൽ വീഡിയോ കാണാം; പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യു​ട്യൂബ്

മറ്റ് ആപ്പുകൾ ഉപയോ​ഗിക്കുമ്പോൾ വീഡിയോകൾ പശ്ചാത്തലത്തിൽ കാണാൻ കഴിയുന്ന പിക്ചർ ഇൻ പിക്ചൻ ആ​ഗോള തലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങി യൂ​ട്യൂബ്. വരും മാസങ്ങളിൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാവും. ആൻഡ്രോയ്ഡ്, ഐഓഎസ് ഉപകരണങ്ങൾ ഉഫയോ​ഗിക്കുന്ന പ്രീമിയം ഉപയോക്താക്കൾക്ക് മാത്രമായി യൂട്യൂബ് ഈ ഫീച്ച‍ർ പരിമിതപ്പെടുത്തിയിരുന്നു. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തന്നെ ചെറിയ, ഫ്ലോട്ടിങ് വിൻഡോയിൽ വീഡിയോകൾ കാണാൻ സാധിക്കുന്ന യൂട്യൂബിന്‍റെ ഒരു ഫീച്ചാണ് പിക്‌ച്ചർ-ഇൻ-പിക്‌ച്ചർ (PiP). ഉദാഹരണത്തിന് പാചകക്കുറിപ്പുകൾക്കായി ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ തന്നെ ഒരു പാചക ട്യൂട്ടോറിയൽ വീഡിയോ യൂട്യൂബിൽ കാണാം.

മറ്റൊരു ആപ്പ് ഫോണിൽ പ്രവർത്തിക്കുമ്പോൾ പോലും സ്‌ക്രീനിന്‍റെ ഒരു സൈഡിലായി നിക്കിവെക്കാവുന്ന രീതിയിൽ യൂട്യൂബ് വീഡിയോ കാണാമെന്നതാണ് ഇതിന്‍റ പ്രത്യേകത. മാത്രമല്ല, യൂട്യൂബ് വീഡിയോ കാണുമ്പോൾ വാട്ട്‌സ്‌ആപ്പിൽ മെസേജ് അയക്കുകയും ചെയ്യാം. ഒരു വീഡിയോയെ ഒരു ചെറിയ ഫ്ലോട്ടിങ് വിൻഡോയിലേക്ക് ചുരുക്കാൻ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ഹോം സ്‌ക്രീനിൽ എവിടെയും മിനി പ്ലെയർ സ്ഥാപിക്കാൻ കഴിയും. 2021ൽ ഗൂഗിൾ ആദ്യമായി ഈ സവിശേഷത iOSൽ പുറത്തിറക്കിയിരുന്നെങ്കിലും പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ലഭ്യമായിരുന്നത്. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ സൗജന്യമായി യൂട്യൂബ് വീഡിയോകൾ ബാക്ക്‌ഗ്രൗണ്ടിൽ കാണാനാകില്ല എന്നത് പല ഉപയോക്താക്കളുടെയും പരാതിയായിരുന്നു. പിഐപി സവിശേഷത ലഭ്യമാകുന്നതോടെ യൂട്യൂബിലെ കാഴ്‌ച്ചക്കാരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് കരുതുന്നത്.


Kairali News 2 hours ago
Home Flash News