Select Location
All Locations
State
Region
City / District
യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കായി ഉത്തര കൊറിയ ഇറങ്ങിയതായി ബി.ബി.സി റിപ്പോര്‍ട്ട്

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കായി ഉത്തര കൊറിയ ഇറങ്ങിയതായി ബി.ബി.സി റിപ്പോര്‍ട്ട്

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്കുവേണ്ടി ഉത്തര കൊറിയയുടെ 11000 സൈനികര്‍ ഇറങ്ങിയതായി ബി.സി.സിയുടെ റിപ്പോര്‍ട്ട്. സൈനികരില്‍ 2300 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര കൊറിയയിലെ തലസ്ഥാനമായ പ്യോങ്യാങിലെ പുതിയ യുദ്ധസ്മാരകത്തിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ അവലോകനം ചെയ്താണ് ബി.സി.സിയുടെ കണ്ടെത്തല്‍.

2024 ഓഗസ്റ്റിലാണ് റഷ്യയ്ക്ക് വേണ്ടി പൊരുതാന്‍ ഉത്തര കൊറിയ സൈനികരെ അയച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഉത്തര കൊറിയയോ റഷ്യയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച ഉത്തര കൊറിയയുടെ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഉത്തര കൊറിയ സൈനികരെ അയച്ചുവെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസാണ് വിവരം പുറത്തുവിട്ടത്.

2026 ഏപ്രിലിലാണ് ഉത്തര കൊറിയയുടെ തലസ്ഥാനത്ത് പുതിയ യുദ്ധസ്മാരകം ഉദ്ഘാടനം ചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്ത മതിലുകള്‍, കെട്ടിടം, സെമിത്തേരി എന്നിവയാണ് സ്മാരകത്തിലുള്ളത്. പൊതുവേ ഉത്തര കൊറിയയെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവരാറില്ല. അയല്‍രാജ്യമായ ദക്ഷിണ കൊറിയയെ ആണ് ഉത്തര കൊറിയയെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ പലപ്പോഴും ആശ്രയിക്കുന്നത്.


Kairali News 58 minutes ago
Home Flash News