Select Location
All Locations
State
Region
City / District
തിയേറ്ററുകളിൽ നിന്ന് വാരിയത് 2000 കോടിക്കടുത്ത്, ‘ധുരന്ധർ 2’ ഇനി ഒടിടിയിൽ, എവിടെ കാണാം?

തിയേറ്ററുകളിൽ നിന്ന് വാരിയത് 2000 കോടിക്കടുത്ത്, ‘ധുരന്ധർ 2’ ഇനി ഒടിടിയിൽ, എവിടെ കാണാം?

ആദിത്യ ധറിന്റെ സംവിധാനത്തിൽ രൺവീർ സിങ് നായകനായെത്തിയ സിനിമയാണ് ‘ധുരന്ധർ 2’. ആദ്യഭാ​ഗത്തെക്കാൾ ബോക്സോഫീസിൽ നേട്ടം കൊയ്യാൻ ‘ധുരന്ധർ 2’വിനായി. ഏതാണ്ട് 2000 കോടിക്കടുത്താണ് ഈ സിനിമയുടെ കളക്ഷൻ. ആദ്യ ഭാ​ഗത്തിന്റെ കളക്ഷനും 1000 കോടി കവിഞ്ഞിരുന്നു. ഇതോടെ ആദ്യ രണ്ട് ഭാഗങ്ങളുടെ ആഗോള ഗ്രോസ് ബോക്സ് ഓഫിസ് കളക്ഷൻ 3000 കോടി കടന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്. 

കളക്ഷനിൽ റെക്കോർഡിട്ട ഈ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. മെയ് 14 ന് ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തും. കേരളത്തിലും സിനിമ വമ്പൻ കളക്ഷനാണ് സ്വന്തമാക്കിയത്. 19 കോടിയിലേറെ രൂപ ധുരന്ധർ 2 കേരളത്തിൽ നിന്ന് നേടിയെന്നാണ് വിവരം. കേരളത്തിൽ നിന്ന് ഒരു ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം ഹിന്ദി, തെലു​ഗു, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ആ​ഗോള റിലീസായി തിയേറ്ററുകളിൽ എത്തിയത്


Kairali News 55 minutes ago
Home Flash News