‘ഭൂരിപക്ഷം തെളിയിക്കാൻ വിജയ് രണ്ടാഴ്ച സമയം ചോദിച്ചു, എന്നാൽ ഗവർണർ കീഴ്‌വഴക്കം ലംഘിക്കുന്നു’; എം എ ബേബി
ഭൂരിപക്ഷം തെളിയിക്കാൻ വിജയ് രണ്ടാഴ്ച മാത്രമാണ് സമയം ചോദിച്ചതെന്നും എന്നാൽ ഗവർണർ കീഴ്‌വഴക്കം ലംഘിക്കുകയാണെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സത്യപ്രതിജ്ഞ ചെയ്യാനായി ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിജയ് രണ്ടാഴ്ച മാത്രമാണ് ഭൂരിപക്ഷം തെളിയിക്കാനായി ചോദിച്ചത്. പക്ഷേ ഗവർണർ കീഴ്‌വഴക്കം ലംഘിക്കുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. സി പി ഐ എം, സി പി ഐ, വി സി കെ പാർട്ടികളുടെ ജനറൽ സെക്രട്ടറിമാർ ചർച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു
സി പി ഐ എം, സി പി ഐ, വി സി കെ പാർട്ടികൾക്ക് ആറ് സീറ്റുകളാണുള്ളത്. ആ സീറ്റുകൾ ലഭിച്ചാൽ ടിവികെയ്ക്കു കേവലഭൂരിപക്ഷം ലഭിക്കും. തമിഴ്നാട്ടിൽ നേതാക്കൾ ചർച്ച നടത്തുകയാണെന്നും അവിടെ നിന്ന് പ്രഖ്യാപനം വരും.