CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്നറിയുമോ? റിസൾട്ട് ഇവിടെ പരിശോധിക്കാം
CBSE Class 12 Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ. റിസൾട്ട് ഇന്നുവന്നേക്കുമെന്നും വാർത്തകളുണ്ട്. ഡിജിലോക്കർ പോർട്ടലിൽ ഫലം ഉടൻ എന്ന മെസ്സേജ് കണ്ടതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആകാംക്ഷയിലാണ്.
ബോർഡിന്റെ ഡിജിറ്റൽ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിയെന്നും അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും ഫലങ്ങൾ പ്രഖ്യാപിക്കാമെന്നുമാണ് റിപ്പോർട്ട്. ഫലങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് cbseresults.nic.in, results.cbse.nic.in എനീ സൈറ്റുകൾ സന്ദർശിച്ച് അവരുടെ ഫലം പരിശോധിക്കാൻ കഴിയും. ഫലങ്ങൾ പുറത്തിറങ്ങിയതിനുശേഷം ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജിലോക്കറിലും വിദ്യാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാനും മാർക്ക് ഷീറ്റുകൾ ഡൗൺലോഡ് ചെയ്യാനും കഴിയും.
മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ മെയ് 12 അല്ലെങ്കിൽ 13 ന് സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. പക്ഷെ ഇക്കാര്യത്തിൽ ബോർഡ് ഇതുവരെ ഔദ്യോഗികമായി ഒരു തീയതിയോ സമയമോ സ്ഥിരീകരിച്ചിട്ടില്ല. 2026 മെയ് മൂന്നാം വാരത്തിൽ സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചേക്കുമെന്ന് പരീക്ഷാ കൺട്രോളർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ, ഡിജിലോക്കർ പോർട്ടലിലും (results.digilocker.gov.in) ഉമാങ് ആപ്പിലും വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കാൻ കഴിയും. ഈ വർഷം, സിബിഎസ്ഇ ബോർഡ് 12-ാം ക്ലാസ് ഉത്തരക്കടലാസുകൾ ഡിജിറ്റൽ ആയിട്ടാണ് പരിശോധിച്ചത്.
CBSE 12th Result 2026: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം എങ്ങനെ പരിശോധിക്കാം?
1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
2 "CBSE 12th Result 2026" ൽ ക്ലിക്ക് ചെയ്യുക
3 നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക
4 തുടർന്ന് ഫലം സ്‌ക്രീനിൽ ദൃശ്യമാകും
ഡിജിലോക്കറിൽ സിബിഎസ്ഇ 12-ാം ക്ലാസ് ഫലം എങ്ങനെ പരിശോധിക്കാം
1 നിങ്ങളുടെ മാർക്ക് ഷീറ്റ് പൂർണ്ണമായും സുരക്ഷിതവും സാധുതയുള്ളതുമായി തുടരുന്ന ഒരു സർക്കാർ പ്ലാറ്റ്‌ഫോമാണ് ഈ ഡിജിലോക്കർ. ഇത് ആക്‌സസ് ചെയ്യുന്നതിനുള്ള രീതി വളരെ ലളിതമാണ്:
ആദ്യം ഡിജിലോക്കറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ digilocker.gov.in സന്ദർശിക്കുക, അല്ലെങ്കിൽ അതിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യുക.
2. നിങ്ങളുടെ ആധാർ കാർഡ് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങൾക്ക് അക്കൗണ്ട് ഇല്ലെങ്കിൽ 'Sign Up' ചെയ്ത് രജിസ്റ്റർ ചെയ്യുക.
3. ഹോംപേജിൽ 'Education' വിഭാഗത്തിലേക്ക് പോയി 'CBSE' തിരഞ്ഞെടുക്കുക.
4. ഇനി 'Class XII Marksheet' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ റോൾ നമ്പറും അഡ്മിറ്റ് കാർഡ് ഐഡിയും നൽകുക.
5. നിങ്ങളുടെ മാർക്ക് ഷീറ്റ് സ്ക്രീനിൽ ദൃശ്യമാകും, അത് ഡൗൺലോഡ് ചെയ്യുക.