Select Location
All Locations
State
Region
City / District
CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.20%

CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.20%

പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് ഷീറ്റുകൾ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in അല്ലെങ്കിൽ results.cbse.nic.in എന്നിവയിലൂടെ ഡൗൺലോഡ് ചെയ്യാം. ഇതിനായി റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ നൽകേണ്ടതുണ്ട്. കൂടാതെ ഡിജിലോക്കർ (DigiLocker), ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്.

ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കുന്ന വിധം:
 cbse.gov.in അല്ലെങ്കിൽ results.cbse.nic.in സന്ദർശിക്കുക. ഹോംപേജിലെ ‘CBSE 12th Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ നൽകുക.
 വിവരങ്ങൾ നൽകിയ ശേഷം 'Submit' ബട്ടൺ ക്ലിക്ക് ചെയ്യുക.
 നിങ്ങളുടെ ഫലം സ്ക്രീനിൽ തെളിയും.
 മാർക്ക് ഷീറ്റ് പി.ഡി.എഫ് ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.


News18Kerala 59 minutes ago
Home Flash News