Select Location
All Locations
State
Region
City / District
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; തീയതി പ്രഖ്യാപിച്ച് എൻടിഎ

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; തീയതി പ്രഖ്യാപിച്ച് എൻടിഎ

ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ (NEET-UG 2026) പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ നടക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. മെയ് മൂന്നിന് നടത്തിയ നീറ്റ്-യുജി 2026 പരീക്ഷയാണ് റദ്ദാക്കിയത്. ചോദ്യ പേപ്പർ ചോർച്ചയും മറ്റ് പരീക്ഷാ ക്രമക്കേടുകളും ആരോപിച്ചതിനെ തുടർന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയത്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5432 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നിരുന്നത്. 22.05 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതിയിരുന്നു.

അതേസമയം നീറ്റ് പുനഃപരീക്ഷയ്ക്കായി പുതുതായി രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല.അധികമായി പരീക്ഷാഫീസും ഈടാക്കുകയില്ല. സ്വന്തം ഫണ്ടുപയോഗിച്ചാണ് എൻ.ടി.എ. പുനഃപരീക്ഷ നടത്തുക. അതേസമയം ലക്ഷക്കണക്കിന് പേരുടെ ഭാവിയെ ബാധിക്കുന്ന ക്രമക്കേടിൽ എസ്എഫ്ഐയുടേത് അടക്കം ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അലയടിക്കുന്നത്. ദില്ലിയിൽ എൻ.ടി.എ. ആസ്ഥാനത്തേക്ക് നടന്ന പ്രതിഷേധം സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു.


Kairali News 11 minutes ago
Home Flash News