രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപി കോര്‍കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നു സീറ്റുകളുടെ മാറ്റുകുറച്ച് ബിജെപിയില്‍ തമ്മിലടി രൂക്ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും യുഡിഎഫിന് വോട്ടുമറിച്ചുവെന്നാണ് ആരോപണം. കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. വി. മുരളീധരനാണ് പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. നേതൃത്വത്തിന്റെ അറിവോടെയാണ് വോട്ടു മറിച്ചത്. ബിജെപിയുടെ വോട്ടുവിഹിതത്തില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടയാത്. മുതിര്‍ന്ന നേതാക്കളായ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും അടക്കമുള്ള സംസ്ഥാന നേതൃത്വത്തിനെതിരെയും കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വോട്ടുവിഹിതം കാര്യമായി വര്‍ധിക്കാത്തത് രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് നേടിയതിനു പിന്നില്‍ താനാണെന്ന് അവകാശമുന്നയിക്കുന്ന രാജീവ് ചന്ദ്രശേഖറിനു തിരിച്ചടിയാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. അതിനാല്‍ വരുംദിവസങ്ങളില്‍ രാജീവ് ചന്ദ്രശേഖറിനു മറുപടി പറയേണ്ടിവരും. വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുമോയെന്നതും വരുംദിവസങ്ങളില്‍ അറിയാം.