'വീണാ ജോർജ് തോറ്റത് പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കാത്തതിനാൽ' സിപിഎം ജില്ലാക്കമ്മറ്റി
അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം
ആറന്മുളയിൽ വീണാ ജോർജിനെ തോൽപിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും വീണാ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവച്ചെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.
ഫോൺ വിളിച്ചാൽ പോലും എടുക്കാത്തത് പ്രവർത്തകരിൽ അമർഷമുണ്ടാക്കിയെന്നും വിവാദങ്ങളിൽ സ്വയം തലവെച്ചത് പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും ജില്ലാക്കമ്മറ്റി വിലയിരുത്തി. തോമസ് ഐസക്, സജി ചെറിയാൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും മാറ്റണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ചിലർ വിമർശനം ഉന്നയിച്ചിരുന്നു.