Select Location
All Locations
State
Region
City / District
ഓണറേറിയം 21,000 ആയി വർധിപ്പിക്കാത്ത യുഡിഎഫ് സർക്കാരിനെതിരായ സമരത്തിൻ്റെ ഉദ്ഘാടനം വി.ഡി സതീശൻ നിർവഹിക്കും: എം ശിവപ്രസാദ്

ഓണറേറിയം 21,000 ആയി വർധിപ്പിക്കാത്ത യുഡിഎഫ് സർക്കാരിനെതിരായ സമരത്തിൻ്റെ ഉദ്ഘാടനം വി.ഡി സതീശൻ നിർവഹിക്കും: എം ശിവപ്രസാദ്

മുഖ്യമന്ത്രി വി ഡി സതീശന്റെ ആശമാരുടെ ഓണറേറിയം വർധനവ് പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി എം ശിവപ്രസാദ്. എസ്.യു.സിയ്ക്കും യുഡിഎഫിനും എതിരെയും കടുത്ത വിമർശനവുമാണ് ശിവപ്രസാദിന്റെ പോസ്റ്റിൽ. 2015 മുതൽ 2026 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആശമാരുടെ ഓണറേറിയം 1000 രൂപയിൽ നിന്ന് 9000 രൂപയോളമാണ് ഇടതുസർക്കാർ വർദ്ധിപ്പിച്ചത്. എന്നാൽ, 21,000 രൂപയോളം വർദ്ധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയ യുഡിഎഫ് സർക്കാർ എന്നാൽ 3000 രൂപ മാത്രമാണ് വർദ്ധിപ്പിച്ചത്. ഇതിനെതിരെ ആണ് വിമർശനം. 21000 രൂപ ഓണറേറിയം ലഭിക്കാൻ വേണ്ടി 1000 രൂപയിൽ നിന്ന് 9000 രൂപയായി ഓണറേറിയം വർദ്ധിപ്പിച്ച ഇടതുപക്ഷ ഗവൺമെൻ്റിനെ താഴെ ഇറക്കാൻ വേണ്ടി യുഡിഎഫിന് വേണ്ടി കേരളത്തിലാകെ SUCI ആശ യൂണിയൻ നടത്തിയ സമരത്തെയും എം ശിവപ്രസാദ് വിമർശിച്ചു.

21000 രൂപയായി ASHA വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാത്ത UDF ഗവൺമെൻ്റിന് എതിരായ തുടർ സമരത്തിൻ്റെ ഉദ്ഘാടനം അവരുടെ പ്രിയങ്കരനായ നേതാവ് പുതിയ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ നിർവ്വഹിക്കുമെന്ന് പോസ്റ്റിലൂടെ ശിവപ്രസാദ് പരിഹസിച്ചു. ഈ ചടങ്ങിലേക്ക് മാധ്യമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും എം ശിവപ്രസാദ് കൂട്ടിച്ചേർത്തു.


Kairali News 15 minutes ago
Home Flash News