സിബിഎസ്ഇ പരീക്ഷ മൂല്യനിർണയം ആശങ്കയകറ്റാൻ ഇടപെടണമെന്ന് കേന്ദ്രത്തിന് കത്തെഴുതി ഡോ.ജോൺ ബ്രിട്ടാസ് എം പി
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൂല്യനിർണയത്തിലെ ആശങ്കയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന് കത്ത് എഴുതി ജോൺ ഡോ ബ്രിട്ടാസ് എം പി. പ്രശ്നത്തിൽ അടിയന്തരമായിട്ടുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ടാണ് ഡോ ജോൺ ബ്രിട്ടാസ് എം പി കത്തെഴുതിയത്. പരീക്ഷയുടെ വി ജയശതമാനം കുറഞ്ഞതിന് കാരണം പുതിയ മൂല്യനിർണയ രീതിയാണ്.
ദേശീയ പ്രവേശന പരീക്ഷകൾ പാസായവർ പോലും പരാജയപ്പെട്ടു. പുനർമൂല്യനിർണയം നടത്തുമ്പോൾ മാർക്ക് കുറയുന്നത് കാരണം വിദ്യാർഥികൾക്ക് റിവാലുവേഷൻ അപേക്ഷിക്കാൻ മടിക്കുന്നുവെന്നും സി ബി എസ് ഇ പോർട്ടലിൽ സാങ്കേതിക തകരാറുകൾ ഉണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി
ഇത്തവണത്തെ ഫലങ്ങൾ വരാനും കാലതാമസമെടുത്തിരുന്നു. ആദ്യമായി നടപ്പിലാക്കിയ ഡിജിറ്റൽ മൂല്യ നിർണയമാണ് വൈകുന്നതിനും കാരണമായത്. എന്നാൽ ഫലം വന്നപ്പോൾ വലിയ ആശങ്കയാണ് വിദ്യാർഥികൾക്കും ഉണ്ടായത്.