Select Location
All Locations
State
Region
City / District
മുഖ്യമന്ത്രി വിഡി സതീശനെ അഭിനന്ദിച്ച് എംഎ യൂസഫലി; പ്രവാസി ക്ഷേമവും ചര്‍ച്ച

മുഖ്യമന്ത്രി വിഡി സതീശനെ അഭിനന്ദിച്ച് എംഎ യൂസഫലി; പ്രവാസി ക്ഷേമവും ചര്‍ച്ച

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിഡി സതീശനെ അഭിനന്ദിച്ച് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. തിരുവനന്തപുരത്ത് വെച്ചായിരുന്നു യൂസഫലി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിന്റെ പൊതുവായ വികസനത്തിനും പുരോഗതിക്കും കൂടുതല്‍ കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ കഴിയുന്നതോടൊപ്പം വിഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പ്രവാസി ക്ഷേമം കൂടുതലായി ഉറപ്പ് വരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.


One India Malayalam 54 minutes ago
Home Flash News