Select Location
All Locations
State
Region
City / District
അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കൊച്ചി: ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിന് മുഖ്യ കാര്‍മികത്വം വഹിക്കാനായി മാതാ അമൃതാനന്ദ-മയി ദേവി എറണാകുളത്ത് എത്തി. ഇന്നലെ സന്ധ്യയോടെയാണ് ഇടപ്പള്ളി ബ്രഹ്‌മസ്ഥാനത്ത് അമ്മയെത്തിയത്. വാദ്യ, മന്ത്രഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ചടങ്ങില്‍ സൂര്യകാല ടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനനന്ദ പുരി, സ്വാമി അനഘാമൃതാന്ദ പുരി, അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്റ്റർ ഡോ. പ്രേം നായർ, അഡ്വ. ശ്രീകുമാർ, ഡോ. യു. കൃഷ്ണകുമാർ, എ.എസ്. രഘുനാഥ്, ശിവരാമകൃഷ്ണൻ, പ്രദീപ്‌ ഗംഗാധരൻ, ബി. പ്രകാശ് ബാബു എന്നിവർ സ്വീകരണച്ചടങ്ങിന് നേതൃത്വം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോഴിക്കോട്ടെയും തൃശൂരിലെയും ചടങ്ങുകൾക്കു ശേഷമാണ് അമൃതാനന്ദമയി ഇടപ്പള്ളിയിലേക്ക് എത്തിയത്. മഠത്തിലെ മുതിർന്ന സന്യാസിമാരും വിദേശികളും സ്വദേശികളുമായ ആയിരത്തോളം വരുന്ന അന്തേവാസികളും അമ്മയോടൊപ്പം എത്തിച്ചേർന്നിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നീളുന്ന ലളിതാ സഹസ്രനാമ അർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. രാവിലെ 11ന് വേദിയിലെത്തുന്ന അമ്മയെ വിശിഷ്ട വ്യക്തികൾ സ്വീകരിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, ഭജന, ധ്യാനം എന്നിവയ്‌ക്കു ശേഷം ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ബ്രഹ്മസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നീളുന്ന ലളിതാ സഹസ്രനാമ അർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. രാവിലെ 11ന് വേദിയിലെത്തുന്ന അമ്മയെ വിശിഷ്ട വ്യക്തികൾ സ്വീകരിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, ഭജന, ധ്യാനം എന്നിവയ്‌ക്കു ശേഷം ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ബ്രഹ്മസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്


Janmabhumi 1 hour ago
Home Flash News