Select Location
All Locations
State
Region
City / District
കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ​ഗവർണർ; എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ പ്രതിഷേധവുമായി എസ്എഫ്ഐ

കേരളത്തിലെ സർവ്വകലാശാലകളെ കാവിവത്കരിക്കാൻ ​ഗവർണർ; എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ പ്രതിഷേധവുമായി എസ്എഫ്ഐ

സർവ്വകലാശാലകളുടെ വിദ്യാർത്ഥി ദ്രോഹനയങ്ങൾക്കും കാവിവത്കരണ ശ്രമത്തിനും എതിരെ എംജി യൂണിവേഴ്സിറ്റിയിലും കാലിക്കറ്റ് സർവ്വകലാശാലയിലും പ്രതിഷേധ പ്രകടനങ്ങളുമായി എസ്എഫ്ഐ. യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് ഉടൻ സംഘടിപ്പിക്കണമെന്നും ഇന്റഗ്രേറ്റഡ് കോഴ്സുകാരുടെ ഒന്നാം സെമസ്റ്റർ എക്സാം ഉടൻ നടത്തണമെന്നും ആവശ്യപ്പെട്ടാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം. കലാലയ രാഷ്ട്രീയം വിലക്കിക്കൊണ്ടുള്ള വിദ്യാർത്ഥി വിരുദ്ധ കോഡ് നടപ്പിലാക്കാനുള്ള ചാൻസിലറുടെ നീക്കം ഉപേക്ഷിക്കണമെന്നുള്ളതും. കാലിക്കറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ പ്രധാന ആവശ്യമാണ്.

എന്നാൽ, എസ്എഫ്ഐ പ്രവർത്തകരെ കാണില്ലെന്ന നിലപാടിൽ തുടരുകയായിരുന്നു കാലിക്കറ്റ് വിസി. വി സി കാണാതെ മടങ്ങില്ലെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. മാർച്ച് പോലിസ് നടഞ്ഞു. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. എംജി സർവ്വകലാശാല സെനറ്റ് പുനസംഘടനയിലും വൈസ് ചാൻസലർ നിയമനത്തിലും ​ഗവർണർ ബിജെപി പക്ഷമുള്ള ആളുകളെ നിയമിച്ചതിന് എതിരെയാണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. മാർച്ചിനെതിരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.


Kairali News 1 hour ago
Home Flash News