Select Location
All Locations
State
Region
City / District
'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രി മുതൽ മരിച്ചുകിടക്കുന്ന ആളുടെ മകൻ വരെ അപേക്ഷിച്ചു': രമേഷ് പിഷാരടി

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രി മുതൽ മരിച്ചുകിടക്കുന്ന ആളുടെ മകൻ വരെ അപേക്ഷിച്ചു': രമേഷ് പിഷാരടി

എറണാകുളം: നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളിൽ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച ഓൺലൈൻ മാദ്ധ്യമങ്ങളുടെ കടന്നുകയറ്റത്തെ വിമർശിച്ച് രമേഷ് പിഷാരടി എംഎൽഎ. എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിംകുമാറിന്റെ മരണദിവസമുണ്ടായതെന്നും ചന്തു പ്രതികരിച്ചതിൽ തെറ്റില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ ഉദാഹരണമാണ് സലിം കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ കണ്ടത്. കുടുംബത്തിന്റെ സ്വകാര്യത പോലും മാനിക്കാതെ ഓൺലൈൻ മാദ്ധ്യമങ്ങളുടെ പെരുമാറ്റം വേദനാജനകമാണ്. ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി. മുഖ്യമന്ത്രിയും മരിച്ചുകിടക്കുന്ന ആളുടെ മകനും ഉൾപ്പെടെയുള്ളവർ പലതവണ അപേക്ഷിച്ചിട്ടും മാറിനിൽക്കാൻ അവർ തയാറായില്ല.

നടി സുബിയും നവാസിക്കയും മരിച്ച സമയത്തും സഹപ്രവർത്തകരായ ഞങ്ങളും ബന്ധുമിത്രാദികളും ഒക്കെ അനുഭവിച്ചിട്ടുണ്ട്. സലീമേട്ടൻ മരിച്ചപ്പോൾ എല്ലാ സീമകളെയും ലംഘിച്ച കടന്നുകയറ്റമായിരുന്നു. ഒരു സെറ്റ് മൊബൈൽ മാധ്യമ പ്രവർത്തകരും ഒപ്പം തന്നെ കാഴ്ചക്കാരായിട്ടുള്ളവരും എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്യണമെന്ന് എന്തോ നിർബന്ധമുള്ളതുപോലെ എത്തി.

ചിത കത്തി കഴിഞ്ഞശേഷം മുറിയിൽ എത്തിയപ്പോൾ ചന്തു എന്നോട് ചോദിച്ചു, ചേട്ടാ ഞാൻ അങ്ങനെ ഒച്ച എടുത്തത് മോശമായി പോയോ എന്ന്. ഇല്ല, മറ്റൊരു വഴി ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്. മരണശേഷം വന്ന് നിങ്ങളെ ഉപദ്രവിക്കില്ല, അതുകൊണ്ട് എനിക്ക് ചടങ്ങുകൾ ഒന്നും വേണ്ടായെന്ന് സലീമേട്ടൻ പറഞ്ഞിരുന്നു. ആകെ ഉണ്ടായിരുന്നത് പൊലീസിന്റെ ഒരു ചടങ്ങാണ്. പൊലീസിന്റെ തോക്കും ഒന്ന് തിരിക്കാൻ പോലും സാധിക്കാത്ത രീതിയിൽ ഇതിന് ചുറ്റും ആളുകൾ കൂടി നിന്നു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അവിടെ ഒരു സാധാരണക്കാരെ പോലെനിന്ന് അപേക്ഷിക്കുകയാണ്‌. നിങ്ങൾ ഒന്നു മാറി നിൽക്കൂ. ഈ ചടങ്ങ് നടത്തിക്കോട്ടെ എന്ന്.


News18Kerala 5 days ago
Home Flash News