Select Location
All Locations
State
Region
City / District
ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം, തിരുപ്പതി മോഡൽ ക്യൂ വേണം: അയ്യപ്പ സേവാ സമാജം

ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണം, തിരുപ്പതി മോഡൽ ക്യൂ വേണം: അയ്യപ്പ സേവാ സമാജം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സി ബി ഐ അന്വേഷണം വേണമെന്ന് അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ മുരുകൻ ആർ സെൽവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഴുവൻ വിശ്വാസികളും ആശങ്കയിലാണ്. നിലവിലെ എസ് ഐ ടി അന്വേഷണത്തിൽ ആശങ്കയുണ്ട്. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പ്രതികൾ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് കേരളത്തിൽ മാത്രം നടന്ന കൊള്ളയല്ല. 4 സംസ്ഥാനങ്ങളിൽ നടന്ന കൊള്ളയാണ്. അതിനാൽ സി ബി ഐ അന്വേഷിക്കണം. അറസ്റ്റിലയാവർ ഇപ്പോൾ സ്വാതന്ത്രരായി പുറത്ത് കൂടി നടക്കുകയാണ്. മുൻ കേരള സർക്കാർ സ്വർണക്കൊള്ളയിൽ ഒന്നും ചെയ്തില്ല. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണമായതിനാൽ ഇടപെടാനോ സിബിഐക്ക് അന്വേഷണം വിടാണോ കഴിയില്ലെന്നു പറയുന്ന സർക്കാരിന് സിബിഐ അന്വേഷണം ശുപാർശ ചെയ്തു ഹൈക്കോടതിയെ സമീപിക്കാമല്ലോ എന്നും അദ്ദേഹം ചോദിച്ചു. ശബരിമലയുടെ നിയന്ത്രണം കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, കേന്ദ്ര സർക്കാർ എന്നിവർ ഉൾപ്പെട്ട സമിതി ഏറ്റെടുക്കണമെന്നും മുരുകൻ ആർ സെല്‍വൻ ആവശ്യപ്പെട്ടു. ശബരിമലയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. തിരുപ്പതി മോഡൽ ക്യു സൗകര്യം ഒരുക്കണം. 200 അറകളുള്ള ക്യു കോംപ്ലക്സ് വേണമെന്നും അദ്ദേഹം പറഞ്ഞു.

84 സ്ഥലത്ത് അയ്യപ്പ സമാജം അന്നദാനം നടത്തുന്നുണ്ട്. എന്നാൽ സന്നിധാനത്തു മാത്രം അയ്യപ്പ സമാജത്തിന് അന്നദാനം നടത്താൻ സർക്കാർ അനുവദിക്കുന്നില്ല. ഇപ്പോൾ 30,000 പേർക്ക് മാത്രമാണ് അന്നദാനം കൊടുക്കുന്നത്. 70,000 ഓളം ആളുകൾക്ക് ഭക്ഷണം കിട്ടുന്നില്ല. വ്യാപാരികളെ സഹായിക്കാനാണ് സൗജന്യ അന്നദാനം എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


News18Kerala 1 hour ago
Home Flash News