Select Location
All Locations
State
Region
City / District
‘സൗജന്യയാത്ര ഓർഡിനറി ബസിൽ മാത്രമെന്നല്ലല്ലോ നേരത്തെ പറഞ്ഞത്, ഇത് ആളെ പറ്റിക്കൽ; ഉദ്ഘാടനത്തിൽ സിപിഎംഎം വിട്ടുനിൽക്കും’: എം വി ​ഗോവിന്ദൻ മാസ്റ്റർ

‘സൗജന്യയാത്ര ഓർഡിനറി ബസിൽ മാത്രമെന്നല്ലല്ലോ നേരത്തെ പറഞ്ഞത്, ഇത് ആളെ പറ്റിക്കൽ; ഉദ്ഘാടനത്തിൽ സിപിഎംഎം വിട്ടുനിൽക്കും’: എം വി ​ഗോവിന്ദൻ മാസ്റ്റർ

കെ എസ് ആർ ടി സി ഓ‌‌ർഡിനറി ബസിലെ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ ഉദ്ഘാടന പരിപാടിയിൽ നിന്ന് സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ഓ‌‌ർഡിനറി ബസിൽ മാത്രമല്ലല്ലോ യുഡിഎഫ് സൗജന്യയാത്ര നേരത്തെ പ്രഖ്യാപിച്ചിരുന്നതെന്ന് ചോദിച്ച അദ്ദേഹം ഇപ്പോൾ എങ്ങനെ അതിൽ മാറ്റം വന്നെന്നും ചോദിച്ചു.

ഇത് ആളെ പറ്റിക്കൽ ആണെന്നും അദ്ദേഹം വിമർശിച്ചു. പറയുന്നത് അല്ല യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. ജനങ്ങളെ കബളിപ്പിച്ചുകൊണ്ടുള്ള ഒരു പരിപാടിയിൽ സിപിഐഎം പങ്കെടുക്കില്ല എന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതലാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

എന്നാൽ കെഎസ്ആർടിസിയിലാകെ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വാ​ഗ്ദാനം ചെയ്തിരുന്നത്. ഇപ്പോൾ ജനങ്ങളെ പറ്റിച്ച് വാക്ക് മാറ്റിയിരിക്കുകയാണ് വി ഡി സതീശൻ സർക്കാർ. മലബാർ മേഖലയിലടക്കം ഓർഡിനറി ബസുകൾ കുറവാണ്. ഭൂരിഭാ​ഗം സ്ത്രീകൾക്കും ഇതിന്റെ ​ഗുണഫലം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.


Kairali News 1 hour ago
Home Flash News