Select Location
All Locations
State
Region
City / District
നീറ്റ് പരീക്ഷ: ജൂൺ 21 ന് മലബാറിലേക്ക് 3 പ്രത്യേക ട്രെയിനുകൾ

നീറ്റ് പരീക്ഷ: ജൂൺ 21 ന് മലബാറിലേക്ക് 3 പ്രത്യേക ട്രെയിനുകൾ

ഈ ഞായറാഴ്ച നടക്കുന്ന നീറ്റ് (NEET) പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികളുടെ യാത്രാസൗകര്യം മുൻനിർത്തി മലബാറിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. രണ്ട് അൺ റിസർവ്ഡ് മെമു വണ്ടികളും ഒരു പാസഞ്ചർ വണ്ടിയുമാണ് ഞായറാഴ്ച സർവീസ് നടത്തുക. ഉച്ചയ്ക്ക് 2.00 മുതൽ വൈകീട്ട് 5.20 വരെയാണ് പരീക്ഷാസമയം. പരീക്ഷയ്ക്ക് ശേഷമുള്ള മടക്കയാത്രയ്ക്കായി വൈകീട്ട് 5.56-ന് കാസർകോട്ടെത്തുന്ന മംഗളൂരു-കണ്ണൂർ പാസഞ്ചർ (56704) ട്രെയിനും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താം. ടിക്കറ്റുകൾ റെയിൽവേ കൗണ്ടറുകൾ, എ.ടി.വി.എം. (ATVM) മെഷീനുകൾ, റെയിൽ വൺ (Rail One) ആപ്പ് എന്നിവ വഴി ലഭ്യമാകും.

പ്രത്യേക ട്രെയിനുകളുടെ സമയവിവരങ്ങൾ:
 1. പാലക്കാട് - കാസർകോട് അൺ റിസർവ്ഡ് മെമു (06131)

പ്രധാന സ്റ്റോപ്പുകളും സമയവും:
 ഒറ്റപ്പാലം - 6.15 AM
 ഷൊർണൂർ - 6.35 AM
 പട്ടാമ്പി - 6.54 AM
 കുറ്റിപ്പുറം - 7.13 AM
 തിരൂർ - 7.27 AM
 പരപ്പനങ്ങാടി - 7.41 AM
 കോഴിക്കോട് - 8.19 AM
 കൊയിലാണ്ടി - 8.37 AM
 വടകര - 8.54 AM
 തലശ്ശേരി - 9.17 AM
 കണ്ണൂർ - 9.55 AM
 പഴയങ്ങാടി - 10.17 AMപയ്യന്നൂർ - 10.28 AM
 ചെറുവത്തൂർ - 10.44 AM
 കാഞ്ഞങ്ങാട് - 10.59 AM
 കാസർകോട് - 11.30 AM

2. കണ്ണൂർ - തൃശ്ശൂർ അൺ റിസർവ്ഡ് മെമു സ്‌പെഷ്യൽ (06132)
 ഞായറാഴ്ച വൈകീട്ട് 6.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി 11.45-ന് തൃശ്ശൂരിലെത്തും.

 പ്രധാന സ്റ്റോപ്പുകളും സമയവും:
 കണ്ണൂർ - 6.15 PM (പുറപ്പെടുന്ന സമയം) തലശ്ശേരി - 6.37 PM
 വടകര - 6.58 PM
 കോഴിക്കോട് - 7.45 PM

ഫറോക്ക് - 8.04 PM
 പരപ്പനങ്ങാടി - 8.21 PM
 താനൂർ - 8.30 PM
 തിരൂർ - 8.39 PM
 കുറ്റിപ്പുറം - 8.53 PM
 പട്ടാമ്പി - 9.14 PM
 ഷൊർണൂർ - 10.10 PM
 വടക്കാഞ്ചേരി - 11.18 PM
 മുളംകുന്നത്തുകാവ് - 11.29 PM
 തൃശ്ശൂർ - 11.45 PM

3. കണ്ണൂർ - കോഴിക്കോട് അൺ റിസർവ്ഡ് പാസഞ്ചർ സ്‌പെഷ്യൽ (06133)
ഞായറാഴ്ച രാത്രി 8.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാത്രി 10.20-ന് കോഴിക്കോട്ട് എത്തും.


News18Kerala 1 hour ago
Home Flash News