ഉയർന്ന സ്വർണവില; ലോകകപ്പിന്റെ മൂല്യം ഇരട്ടിയായി
ന്യൂഡൽഹി ∙ സ്വർണത്തിൽ പൊതിഞ്ഞ ലോകകപ്പ് ട്രോഫിയുടെ മൂല്യം ഇരട്ടിയായെന്ന് റിപ്പോർട്ടുകൾ. 18 കാരറ്റ് സ്വർണം ഉപയോഗിച്ച് നിർമിച്ച 6.175 കിലോഗ്രാം തൂക്കമുള്ള കപ്പിൽ, 4.93 കിലോയും സ്വർണമാണ്.
2022 ലോകകപ്പിൽ ട്രോഫിയുടെ മൂല്യം 2.62 കോടി (277,000 ഡോളർ) രൂപയായിരുന്നു എങ്കിൽ ഇപ്പോഴത് 6.75 കോടി രൂപയായി (713,000 ഡോളർ) വർധിച്ചു. ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായതോടെ സ്വർണത്തിന്റെ വിലയിൽ വന്ന കുതിപ്പാണു ലോകകപ്പ് ട്രോഫിയുടെ മൂല്യവും ഇരട്ടിയാക്കിയത്.