Select Location
All Locations
State
Region
City / District
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉന്തുംതള്ളും; തമ്മിലടിച്ച് BJP-കോൺഗ്രസ് കൗൺസിലർമാർ

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉന്തുംതള്ളും; തമ്മിലടിച്ച് BJP-കോൺഗ്രസ് കൗൺസിലർമാർ

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാരും കൗൺസിലിൽ എത്തി. കോർപ്പറേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.

പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ കൗൺസിലർമാർ. കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളും നടക്കുകയാണ്. തങ്ങൾ ആവശ്യപ്പെടുന്ന വിഷയം കൗൺസിലിൽ ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് പാർലമെന്ററി നേതാവ് എസ്.പി. ദീപക് ആവശ്യപ്പെട്ടു.
അറ്റൻഡൻസ് ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ തുടങ്ങിയത് എന്നാണ് വിവരം. ബിജെപി കൗൺസിലർ ആർ. സുഗതന് ഒപ്പിടുന്നതിനുവേണ്ടി രജിസറ്റർ മാറ്റിവെച്ചു എന്ന് പറഞ്ഞ് തുടങ്ങിയ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.


Mathrubhumi News 1 hour ago
Home Flash News