Select Location
All Locations
State
Region
City / District
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി

പ്രതിയാക്കപ്പെട്ട ആളുടെ പേര് പറഞ്ഞാല്‍ എന്താണ് തെറ്റ്? ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി സംപ്രേഷണം ചെയ്യുന്ന തനിക്കെതിരായ വാര്‍ത്തകള്‍ വിലക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആവശ്യത്തോട് രൂക്ഷമായാണ് ഹൈക്കോടതി പ്രതികരിച്ചത്. കേസില്‍ പ്രതിയായിരുന്ന ദിലീപിന്റെ പേര് റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ കുറ്റകൃത്യമാകുമെന്ന് ഹൈക്കോടതി ചോദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെയാണ് വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും അതിജീവിതയും അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ദിലീപ് ഇത്തരമൊരു ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ കേസില്‍ പ്രതിയാക്കപ്പെട്ട ഒരാളുടെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ തെറ്റാകും എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം വിചാരണയുടെ വസ്തുതാപരമായ റിപ്പോര്‍ട്ടിംഗ് എങ്ങനെ തെറ്റാകും എന്നും പ്രതിയുടെ പേര് പറയുന്നതിന് നിയമത്തില്‍ എവിടെയാണ് വിലക്ക് എന്നും ഹൈക്കോടതി ചോദിച്ചു. ഇന്ത്യയിലെ നിയമത്തില്‍ ഒരിടത്തും ഇതിന് വിലക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ ആരംഭിച്ചു, സാക്ഷികളെ വിസ്തരിച്ചു, സാക്ഷികള്‍ കൂറുമാറി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടിംഗ് എങ്ങനെയാണ് തെറ്റാകുക എന്നും ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. പ്രതിയുടെ പേര് പറയുന്നതിലൂടെ പരാതിക്കാരിയെ തിരിച്ചറിയാനാവില്ല. കേസില്‍ അന്വേഷണത്തിന്റെ തല്‍സ്ഥിതി വിവരം അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.


One India Malayalam 1 hour ago
Home Flash News