പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആഭ്യന്തര മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ ആര്‍എസ്എസിനെ കരിതേക്കാനാണ് ശ്രമിക്കുന്നതെന്ന് മാനനഷ്ടക്കേസില്‍ ഹര്‍ജിക്കാരനായ എ. തേജസ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെയും കോളജുകളുടെയും സ്‌കൂളുകളുടെയും കളിസ്ഥലങ്ങള്‍ ആര്‍എസ്എസ് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മന്ത്രിയായിരിക്കെ പ്രിയങ്ക് 2025 ഒക്‌ടോബര്‍ 4ന് കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി. തുടര്‍ന്ന് കത്ത് മനപൂര്‍വ്വം മാധ്യമങ്ങള്‍ക്ക് നല്‍കി. പ്രിയങ്കിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ അത് പോസ്റ്റ് ചെയ്തു. ഇതെല്ലാം ആര്‍എസ്എസിനെ കരിതേക്കാനാണ്, ഹര്‍ജിയില്‍ പറയുന്നു. ‘ആര്‍എസ്എസുകാരനെ സുഹൃത്തുക്കളാക്കരുത്. സുഹൃത്ത് എന്നല്ല നിങ്ങളുടെ കുടുബത്തിലുള്ളവര്‍ ആണെങ്കില്‍ പോലും. അവരാണ് യഥാര്‍ത്ഥ ദുരുപയോഗക്കാര്‍ എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. മഹാത്മാഗാന്ധിയേയും അംബേദ്ക്കറെ പോലും അവര്‍ വെറുതേ വിട്ടില്ലെന്നായിരുന്നു മറ്റൊരു പോസ്റ്റ്. ആര്‍എസ്എസ് ലൈംഗിക വേട്ടക്കാരാണെന്നും തീവ്രവാദികളാണെന്നും ചിത്രീകരിക്കാനായിരുന്നു ഇത്. അങ്ങനെ സംഘത്തിന്റെ സല്‍പ്പേര് തകര്‍ക്കാനായിരുന്നു ശ്രമം, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഒരു വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസുകാര്‍ അടിവസ്ത്രം ധരിക്കില്ലെന്നായിരുന്നു മുഹമ്മദ് നാലപ്പാടന്റെ പരാമര്‍ശം. അശ്‌ളീലവും അവഹേളിക്കുന്നതുമായ വാക്കുകള്‍ സ്വയംസേവകരെ അപഹസിക്കാനാണ്. വ്യാജവും മ്‌ളേച്ഛവുമായ ഇത്തരം പ്രസ്താവനകള്‍ ആര്‍എസ്എസിനെയും സ്വയംസേവകരെയും അപമാനിക്കാനും
സല്‍പ്പേര് തകര്‍ക്കാനുമാണ്. ഇവര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ ഇവ ഇപ്പോഴുമുണ്ട്, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.