Select Location
All Locations
State
Region
City / District
'ആന വണ്ടിയിലെ ആറു പെണ്ണുങ്ങൾ'; പ്രിയദർശിനി പദ്ധതി പ്രമേയമാക്കി സിനിമ ചെയ്യാൻ തയ്യാറെന്ന് സന്തോഷ് പണ്ഡിറ്റ്

'ആന വണ്ടിയിലെ ആറു പെണ്ണുങ്ങൾ'; പ്രിയദർശിനി പദ്ധതി പ്രമേയമാക്കി സിനിമ ചെയ്യാൻ തയ്യാറെന്ന് സന്തോഷ് പണ്ഡിറ്റ്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെ കുറിച്ച് സിനിമ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് സന്തോഷ് പണ്ഡിറ്റ്. സിനിമയുടെ മുഴുവൻ കഥയും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പങ്കുവച്ചു. 'ആനവണ്ടിയിലെ ആറുപെണ്ണുങ്ങൾ' എന്നായിരിക്കും സിനിമയ്ക്ക് പേരിടുകയെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ കെഎസ്ആർടിസി പ്രിയദർശിനി ബസ്സിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര എന്ന തീം വെച്ച് ഒരു സിനിമ ചെയ്താലോ എന്നാ ചിന്തയിൽ ആണേ.. പേര് "ആനവണ്ടിയിലെ ആറു പെണ്ണുങ്ങൾ". കഥ കേട്ട് നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടാൽ ഞാൻ അഭിനയിച്ച് സംവിധാനം ചെയ്യാം. കഥ ന്നാ പിടിച്ചോ..

26 വയസ്സുള്ള 6 യുവതികളുടെ കഥനകഥ ആണ് തീം. കാസർഗോഡ് ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ ഒരു കൂലിപ്പണിക്കാരന്റെ മകൾ ആണ് പൂജാ കപൂർ. ഇവരുടെ ഫേസ്ബുക്ക് വഴി ജില്ലയിലെ മറ്റു വിവിധ ഭാഗങ്ങളിൽ ഉള്ള മറ്റു 5 യുവതികളും ഇവൾ ആയി ചങ്ക് ബന്ധം ഉണ്ടാകുന്നു. പൂജാ കപൂറിന്റെ ഭർത്താവ് ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന ആനന്ദ് കപൂർ ആണ്. വീര്യം കൂടിയ മദ്യം കഴിച്ച് സ്ഥിരമായി ഭാര്യയെ തല്ലുന്നു. രണ്ടാമത്തെ നായിക ഒരു മേസ്തിരിയുടെ മകൾ ഐശ്വര്യ കപൂർ ആണ്. അവരുടെ ഭർത്താവ് വിനോദ് കപൂർ നിർമാണ തൊഴിലാളി ആണ്. സ്ഥിരമായി വീര്യം കുറഞ്ഞ മദ്യം കഴിച്ച് ഭാര്യയെ തല്ലുന്നു. മൂന്നാമത്തെ ഇവരുടെ കൂട്ടുകാരി അഞ്ജലി കപൂർ ആണ്. അവളുടെ ഭർത്താവ് അത്യാവശ്യം കഞ്ചാവ് കടത്ത് ആരും അറിയാതെ ചെയ്യുന്നു. ഓപ്പറേഷൻ തൂഫാനിൽ പിടിക്കപ്പെടുന്നു. നിലവിൽ ജയിലിൽ ആണ്.

നാലാമത്തെ യുവതി കൃഷിക്കാരന്റെ മകൾ രേഷ്മ ശർമ ആണ്. അവളുടെ ഭർത്താവ് ഒരു പഞ്ചായത്ത് മെമ്പർ ആയിരുന്നു. പക്ഷേ പഞ്ചായത്ത് ഭരണ സമിതിയിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം നടന്നപ്പോൾ അടിപിടി തടയുവാൻ മുന്നിട്ടിറങ്ങിയ സമാധാന പ്രിയൻ ആയ പങ്കജ് ശർമയെ മറ്റൊരു പഞ്ചായത്ത് അംഗം കുത്തിക്കൊല്ലുന്നു. അങ്ങനെ രേഷ്മ വിധവ ആകുന്നു. അഞ്ചാമത്തെ നായിക സ്വകാര്യ ബസ് കണ്ടക്ടർ ആയ ദീപൻ ദാസ് പണ്ഡിറ്റിന്റെ മകൾ സോനം ശർമ ആണ്. ഇവളുടെ ഭർത്താവ് സ്ത്രീധന പ്രശ്നം പറഞ്ഞ് അവളെ സ്ഥിരമായി തല്ലുന്നു. ഒടുവിൽ 2 മക്കളെയും ഭർത്താവിന് തന്നെ നോക്കുവാൻ ഏൽപ്പിച്ച് ഡിവോഴ്‌സ് ആയി സോനം വീട്ടിൽ എത്തുന്നു. ആറാമത്തെ നായിക മധുബാല പണ്ഡിറ്റ് ഒരു പാവപ്പെട്ട വീട്ടിലെ ഏക മകൾ ആണ്. അവൾ അവിവാഹിത ആണ്. സീരിയലുകൾ കണ്ട് അമ്മായിയമ്മയെ പേടിച്ച് ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് പ്രതിജ്ഞ എടുക്കുന്നു.


One India Malayalam 1 hour ago
Home Flash News